HOME
DETAILS
MAL
'പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല';ശബരിമല പരാമര്‍ശത്തില്‍ കാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി
backup
March 20 2021 | 10:03 AM
തൃശൂര്‍: ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രനെ പിന്തുണച്ച് പിണറായി വിജയന്. കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.
കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമജപ യാത്രയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഓരോരുത്തര് ഓരോ പരിപാടിയുമായി മുന്നോട്ട് പോകുന്നു എന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."