ശ്രീലങ്കയ്ക്കെതിരേ ട്വന്റി 20 പരമ്പര നേടാന്‍ ഇന്ത്യ ഇന്നിറങ്ങും; പരുക്കേറ്റ സഞ്ജു കളിക്കില്ല
പൂനെ: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് പൂനെയില്‍. വൈകിട്ട് ഏഴിനാണ് മല്‍സരം. കാല്‍മുട്ടിന് പരുക്കേറ്റ സഞ്ജു സാംസണ് ഇന്ന് കളിക്കില്ല. ആദ്യമത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരുക്കേറ്റത്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയതായും ബി.സി.സി.ഐ അറിയിച്ചു.
മൂന്ന് മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. സഞ്ജുവിന് പകരം ഋതുരാജ് ഗെയ്ക്വാദോ രാഹുല്‍ ത്രിപാഠിയോ കളിച്ചേക്കും. ആദ്യ മല്‍സരത്തില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരുക്കേറ്റ സഞ്ജു ബി.സി.സി.ഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
എം.സി.എ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് മേല്‍ക്കൈ നല്‍കുന്നതാണ്. ഇവിടെ ഇതുവരെ നടന്ന 34 ട്വന്റി മല്‍സരങ്ങളില്‍ 29ലും ആദ്യം ബാറ്റ് ചെയ്തവരാണ് വിജയിച്ചത്. ഇന്ന് ഇരു ടീമുകളിലെയും പ്ലെയിങ് ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."