എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം; സിപിഎം-ബിജെപി ധാരണയുടെ തെളിവെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. ബിജെപിയും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്.
സിപിഐഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം സിപിഐഎമ്മും സമാന നിലപാടാണ് സ്വീകരിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ദേവികുളത്തെയും തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രികയാണ് ഇന്ന് തള്ളിയത്.ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വ നിവേദിത, തലശ്ശേരിയില്‍ എന്‍ ഹരിദാസ്, ദേവികുളത്ത് ആര് എം ധനലക്ഷ്മിഎന്നിവരുടെ പത്രികയാണ് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."