തൃശൂര്‍ മേയര്‍ക്ക് ആശ്വാസം: എല്‍.ഡി.എഫിന് എതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു, ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ക്ക് എതിരായ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം പാസാക്കാന്‍ വേണ്ട 28 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചില്ല. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്. അവിശ്വാസത്തിന് അനുമതി തേടുമ്പോള്‍ മുതല്‍ ബിജെപിയുടെ പിന്തുണ പ്രതീക്ഷിച്ച് മുന്നോട്ട് നീങ്ങിയ യുഡിഎഫിന് അടിപതറി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പോലും ബിജെപി പങ്കെടുത്തില്ല.
ഇരുമുന്നണികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കേണ്ടതില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഇടതുപക്ഷത്ത് നിന്നും ചിലരെ അടര്‍ത്തിയെടുക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമവും ഫലംകണ്ടില്ല. 55 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 25, യുഡിഎഫ് 24 ബിജെപി 6 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസാകണമെങ്കില്‍ 28 അംഗങ്ങളുടെ പിന്തുണ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."