പ്രചാരണം കൊഴുപ്പിക്കാന്‍ അമിത് ഷാ എത്താനിരിക്കെ തലശേരിയില്‍ സ്ഥാനാര്‍ഥിയില്ല, ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി
കണ്ണൂര്‍:തലശേരിയില്‍ സ്ഥാനാര്ഥിഎന്.ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ പ്രതിസന്ധിയിലായി ബി.ജെ.പി നേതൃത്വം. ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലെ പ്രചരണ രംഗം കൊഴുപ്പിക്കാനായി അമിത് ഷാ എത്താനിരിക്കെയാണ് ബിജെപിക്ക് അപ്രതീക്ഷിത അടി നേരിട്ടത്.
ഈ മാസം 25നാണ് അമിത് ഷാ തലശ്ശേരിയില്‍ എത്താന്‍ പദ്ധതിയിട്ടിരുന്നത്. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി മണ്ഡലത്തില്‍ എത്തുമ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരരംഗത്തില്ലാതായി എന്ന ഗതികേടിലാണ് ബി.ജെ.പി.അതേസമയം സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തില്‍ അമിത് ഷായുടെ പരിപാടി റദ്ദാക്കുമെന്നും സൂചനയുണ്ട്.
നേരത്തെ എന്‍ ഹരിദാസ് തന്നെ ഫേസ്ബുക്കില്‍ അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. മണ്ഡലത്തില്‍ ഇത്തവണ സബ് കലക്ടര്‍ അനുകുമാരിക്ക് മുമ്പാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക നല്‍കിയിരുന്നത്. ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനാലാണ് വരണാധികാരി പത്രിക തള്ളിയത്. അവ്യക്തതയുണ്ടെങ്കില്‍ നേരത്തെ വ്യക്തമാക്കേണ്ടിയിരുന്നുവെന്നും പത്രിക തള്ളിയതിന് എതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.തലശേരിക്ക് പുറമെ ഗുരുവായൂരിലും ദേവികുളത്തും എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയിട്ടുണ്ട്.
ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയാണ് പത്രിക തള്ളിയ മണ്ഡലങ്ങളില്‍ ഒന്നായ തലശ്ശേരി. മണ്ഡലത്തില്‍ വിജയ പ്രതീക്ഷ വെച്ചിരുന്ന ബിജെപി ജില്ലാ പ്രസിഡന്റിനെ തന്നെയാണ് തലശ്ശേരിയില്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി.കെ.സജീവന് 22,125 വോട്ടുകളാണ് അന്ന് നേടിയത്.എല്‍ഡിഎഫിനായി സിറ്റിങ് എം.എല്‍.എ എ.എന്‍.ഷംസീറും യു.ഡി.എഫിന് വേണ്ടി കെ.പി.അരവിന്ദാക്ഷനും മത്സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."