റെയില്‍ടെല്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ്
റെയില്‍ടെല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയില്‍ ആകെയുള്ള 61 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. പ്രവര്‍ത്തന മികവും പ്രൊജക്ട് കാലാവധിയുമനുസരിച്ചു കരാര്‍ നീട്ടും. റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനിരത്‌ന കമ്പനിയാണ് റെയില്‍ടെല്‍ കോര്‍പറേഷന്‍.
20,000 രൂപയാണ് മാസ ശമ്പളം. 1,400 രൂപ ഓരോ വര്‍ഷവും ഇന്‍ക്രിമെന്റ് ലഭിക്കും. മാസം 6,000 രൂപ ടി.എ, ഡി.എയും 3,000 രൂപ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സും ലഭിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ ഡിപ്ലോമ, ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലോ ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്തോ കുറഞ്ഞതു രണ്ടു വര്‍ഷത്തെ പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടാതെ, ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെേേന്റഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് ബി.ഇ, ബി.ടെക്, ബി.എസ്്.സി (എന്‍ജിനിയറിങ്), എം.സി.എ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
അപേക്ഷാ ഫീസായ 200 രൂപ ബാങ്ക് ഡ്രാഫ്റ്റായി ഡല്‍ഹിയില്‍ മാറാവുന്ന തരത്തില്‍ റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്ന വിലാസത്തില്‍ അയക്കണം (എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കു 100 രൂപയാണ് ഫീസ്).
അപേക്ഷിക്കേണ്ട വിധം:
www.railtelindia.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം എ4 പേപ്പറില്‍ വരച്ചു പൂരിപ്പിച്ച് ഡി.ജി.എം (പി ആന്‍ഡ് എ), റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബില്‍ഡിങ് നമ്പര്‍ 143, സെക്ടര്‍44, ഗുഡ്ഗാവ് 122033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
കവറിനു പുറത്തു Name of the post: Assistant Engineer (N-ER), Vacancy notice no. : RCI-L2016P&A- 4412 എന്ന് രേഖപ്പെടുത്തണം.
വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയതി:
ഓഗസ്റ്റ് 26
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."