അൺനോൺ ഡെസ്റ്റിനേഷൻ സംഘത്തിന് സ്വീകരണം നൽകി
ജിദ്ദ: കേരള രജിസ്ട്രേഷനുള്ള മഹീന്ദ്രാ താർ ജീപ്പിൽ ലോകം ചുറ്റാനിറങ്ങിയ മുവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഫിസ്, ഹിജാസ് ഇഖ്ബാല്‍ എന്നിവര്‍ക്ക് ജിദ്ദ നാഷണൽ ഹോസ്പിറ്റലും എച്ച് & ഇ ചാനലും ചേർന്ന് സ്വീകരണം നൽകി. സ്വീകരണത്തില്‍ ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.
2022 നവംബര്‍ 25- ന് മുവാറ്റുപ്പുഴയില്‍ ഡീന്‍ കുര്യക്കോസ് എം.പി യും നടന്‍ സിയാസ് കരീമും സംയുക്തമായി ഫ്‌ളാഗ് ഓഫ് ചെയ്ത് യാത്ര അയച്ച റൈഡേഴ്സിനെ പ്രവാസികൾ എല്ലായിടത്തും ഹൃദയപൂർവ്വം സ്വീകരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
'അണ്‍ നോണ്‍ ഡെസ്റ്റിനേഷന്‍' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ അവതരിപ്പിക്കുന്ന മുഹമ്മദ് ഹാഫിസും ഹിജാസ് ഇഖ്ബാലും "മെയ്ഡ് ഇന്‍ ഇന്ത്യ വിത്ത് പ്രൈഡ്"എന്ന മുദ്രാവാക്യവുമായി മഹീന്ദ്ര താര്‍ ജീപ്പില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്.
ഗൾഫിലെ പ്രവാസി സുഹൃത്തുക്കളും സംഘടനകളും നല്‍കിവരുന്ന സ്വീകരണത്തിലും സഹായത്തിലും അതിയായ സന്തോഷമുണ്ടെന്നും മലയാളിയും പ്രവാസിയുമുള്ളിടത്തോളം ഒരു യാത്രയും പ്രയാസകരമാവില്ലെന്നും ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നൽകിയ സ്വീകരണത്തിൽ അവർ പറഞ്ഞു.
പരിപാടിയിൽ ജെ. എൻ. എച്ച് ചെയർമാൻ വി.പി മുഹമ്മദലി, വൈസ് പ്രസിഡണ്ട് മുഷ്താഖ് അലി, പി.ആർ ഒ ഹാരിസ് മമ്പാട്, കെ.ടി.എ മുനീർ, ഹെല്‍ത്ത് ആന്റ് എന്റര്‍ടെയിൻമെന്റ് ചാനൽ സി.ഇ. ഒ ഡോ. ഇന്ദു ചന്ദ്ര, ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ, കോർഡിനേറ്റർ റാഫി ബീമാപള്ളി, ചീഫ് എഡിറ്റർ നസീർ വാവാക്കുഞ്ഞ്, ടീമംഗങ്ങളായ മജീദ് നഹ, കബീർ കൊണ്ടോട്ടി, നാസർ കോഴിത്തൊടി, സലീന മുസാഫിർ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."