HOME
DETAILS

തെരുവിന്റെ വിശപ്പടക്കുന്ന തെരുവിലെ മക്കള്‍

  
backup
March 21 2021 | 05:03 AM

5143514351-2021

 

ഞായറാഴ്ചകളില്‍ രാവിലെ ഏഴാകുമ്പോഴേക്കും കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മുന്നിലെ നടപ്പാതയില്‍ കുറച്ച് മനുഷ്യരെക്കാണാം. ഒഴിഞ്ഞ വയറും പാറിപ്പറന്ന മുടിയുമായി മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ച അവര്‍ ആരെയോ കാത്തിരിപ്പാണ്. റോഡിലൂടെ പോകുന്ന നൂറുകണക്കിന് കാറുകളിലൊന്ന് വേഗത കുറച്ച് അവരെ സമീപിക്കുന്നു. കാത്തിരിപ്പ് അവസാനിപ്പിച്ച് അവര്‍ തങ്ങള്‍ക്കായെത്തിയ പൊതിക്കായി കൈ നീട്ടുന്നു. നടപ്പാതയുടെ ഓരത്ത് വച്ച് പൊതിയഴിച്ച് ചൂടുള്ള വെള്ളപ്പവും കടലക്കറിയും കഴിക്കുന്നു. അപ്പോള്‍ ലോകത്തിലേറ്റവും മനോഹരമായ സ്ഥലമായി ആ നടപ്പാത രൂപാന്തരപ്പെടും. ഏറ്റവും മനോഹര കാഴ്ചയാകും അവരുടെ വിശപ്പടക്കല്‍.

കഴിഞ്ഞ കുറച്ച് വര്‍ഷമായി കോഴിക്കോട് നഗരം ഈ കാഴചയ്ക്ക് സാക്ഷിയാവുന്നു. തെരുവില്‍ കഴിയുന്നവരുടെ വിശപ്പകറ്റുകയാണ് തെരുവിലെ മക്കള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (ടി.എം.സി). അന്നദാനത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന തിരിച്ചറിവാണ് സൗജന്യ ഭക്ഷണ വിതരണത്തിലേക്ക് സംഘടനയെ എത്തിച്ചത്. എല്ലാ ഞായറാഴ്ചയും രാവിലെയും മറ്റെല്ലാ ദിവസങ്ങളില്‍ ഉച്ചയ്ക്കും രാത്രിയുമാണ് ഭക്ഷണ വിതരണം. നഗരത്തിലും നഗരത്തിന് പുറത്തും ഭക്ഷണ വിതരണമുണ്ട്. നൂറോളം ഭക്ഷണ പൊതികളാണ് ദിവസവും നഗരത്തില്‍ മാത്രം വിതരണം ചെയ്യുന്നത്.

തെരുവിലെ മക്കള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

കോഴിക്കോട് ജില്ലയിലെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് തെരുവിലെ മക്കള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ട്രസ്റ്റ് പിറക്കാന്‍ കാരണം. തുടക്കത്തില്‍ വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് വിപുലമാക്കി. ഇതിനുള്ള തുക അംഗങ്ങള്‍ തന്നെ സ്വയം വകയിരുത്തുകയാണ്. യതൊരു തരത്തിലുള്ള ഒരു പിരിവുമില്ല. എന്നാല്‍ ഇവരെകുറിച്ച് കേട്ടറിഞ്ഞതോടെ വിദേശത്തു നിന്നും സ്വദേശത്തു നിന്നും നിരവധിപേര്‍ സ്പോണ്‍സറിങ്ങും സഹായവുമായി എത്തി. ഇപ്പോള്‍ സ്പോണ്‍സര്‍മാര്‍ വഴിയാണ് സഹായങ്ങള്‍ നല്‍കുന്നത്. ഭക്ഷണ വിതരണവും സ്പോണ്‍സര്‍മാര്‍ മുഖേനയാണ്. കുടുംബശ്രീ ഹോട്ടലുമായി സഹകരിച്ചാണ് ഭക്ഷണ വിതരണം. ഭക്ഷണം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ട്രസ്റ്റുമായി ബന്ധപ്പെട്ട ശേഷം ഇതിനുള്ള തുക കുടുംബശ്രീ ഹോട്ടലില്‍ നല്‍കാം. സ്പോണ്‍സര്‍മാരായ ആളുകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഭക്ഷണ വിതരണത്തിലും തെരുവിലെ മക്കള്‍ക്കൊപ്പം പങ്കാളിയാകാം. സ്പോണ്‍സര്‍മാരിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നു തെരുവിലെ മക്കള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഫൗണ്ടര്‍ ചെയര്‍മാന്‍ സലീം വട്ടക്കിണര്‍ പറയുന്നു. അതിനാല്‍ തന്നെ സഹായങ്ങളെല്ലാം അര്‍ഹതപ്പെട്ടവരിലേക്ക് കൃത്യമായി എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുന്നു.

തെരുവ് തേടുന്നവര്‍

ഭക്ഷണ വിതരണത്തിന് പുറമെ വസ്ത്ര വിതരണവും നടത്തുന്നുണ്ട്. മുഷിഞ്ഞ വസ്ത്രങ്ങളുമായി ദിവസങ്ങളോളം കഴിയുന്നവര്‍ക്കിടയിലേക്കാണ് നന്മയുടെ രൂപമായി തെരുവിലെ മക്കള്‍ പ്രവര്‍ത്തകര്‍ എത്തുന്നത്. ഇവര്‍ തന്നെ വീടുകളില്‍ നിന്നു ശേഖരിക്കുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നു. കഴിക്കാന്‍ ആഹാരവും ധരിക്കാന്‍ വസ്ത്രവും ലഭിച്ചതോടെ തെരുവിന്റെ മക്കളുടെ മുഖത്തും ആശ്വാസമാണ്. ആരു കൈവിട്ടാലും ഈ അന്നദാതാക്കള്‍ ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണ് അവര്‍ക്ക്. അതു തന്നെയാണ് ഓരോ തവണയും പൊതികള്‍ കൈപ്പറ്റുന്നവരുടെ എണ്ണപ്പെരുക്കവും കാണിക്കുന്നത്. എന്നാല്‍, പൊതികളുടെ എണ്ണം വര്‍ധിക്കുന്നത് ദു:ഖമാണെന്ന് സലീം വട്ടകിണര്‍ പറയുന്നു. അനാഥരാക്കപ്പെടുന്നവരുടെ എണ്ണം കുറയണമെന്ന പ്രാര്‍ഥന മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറയുന്നു.
മുന്‍പ് കുടുംബമായി കഴിഞ്ഞിരുന്നവരാണ് തെരുവില്‍ എത്തിയവരില്‍ പലരും. ഇവരെ വീണ്ടും വീട്ടുകാരുമായി ചേര്‍ക്കാനുള്ള നിയോഗവും സംഘടന ഏറ്റെടുക്കുന്നുണ്ട്. നിരവധി പേരെയാണ് തങ്ങള്‍ക്ക് നഷ്ടമായെന്നു കരുതിയ കുടുംബവുമായി വിളക്കിച്ചേര്‍ത്തത്. തെരുവില്‍ അവശതയോടെ കഴിയുന്നവരെ പൊലിസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായവും ലഭ്യമാക്കുന്നു. തുടര്‍ പരിചരണത്തിനായി സന്നദ്ധ സംഘടനകളില്‍ സുരക്ഷിതമായി ഏല്‍പ്പിക്കുകയും ചെയ്യുന്നു. വിവിധ അഭയ കേന്ദ്രങ്ങളിലേക്ക് എത്തിച്ചുനല്‍കിയ പലര്‍ക്കും അവിടങ്ങളില്‍ നിന്ന് നല്ല മരണം വരിക്കാനും കഴിഞ്ഞു.

അക്ഷയപാത്രം തുറന്ന്

നേരിട്ടെത്തിച്ച് വിതരണം ചെയ്യുന്നതിനു പുറമേ, കോഴിക്കോട് ജനമൈത്രി പൊലിസുമായി സഹകരിച്ച് അക്ഷയപാത്രം പദ്ധതിയും ടി.എം.സി നടത്തുന്നുണ്ട്. ഫ്രീസര്‍ സംവിധാനിച്ച് ദാനം ചെയ്യേണ്ടവര്‍ക്ക് അതില്‍ ഭക്ഷണം വയ്ക്കാനും ആവശ്യക്കാര്‍ക്ക് അതില്‍ നിന്ന് എടുത്തുകൊണ്ടുപോകാനും പറ്റുന്നതാണ് പദ്ധതി. ഒരു നേരത്തെ ഭക്ഷണത്തിനായി ആരും അലയരുത്, പട്ടിണികിടക്കരുത് എന്ന ചിന്തയാണ് പദ്ധതിക്ക് പിന്നില്‍. ഇതിനായി പൊലിസ് ഡോര്‍മെന്ററിക്ക് സമീപം മുറിയും ഫ്രീസര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നു പൊതിയെടുത്ത് കൊണ്ടുപോയി കഴിക്കാം. ശുദ്ധജലം ലഭിക്കുന്നതിനും സംവിധാനമുണ്ട്. വിശപ്പടക്കാന്‍ പണമില്ലാത്തവര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും ഇവിടെ ഉച്ചഭക്ഷണം ലഭിക്കും. ഒരു ദിവസം ഇങ്ങനെ 100 പേരെങ്കിലും ഇവിടെ ഭക്ഷണത്തിനായി എത്തുന്നുണ്ട്. ഉച്ചക്ക് 12 മുതല്‍ രണ്ടു മണിവരെയാണ് പ്രവര്‍ത്തനം. ലോക്ക്ഡൗണില്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായി. കോഴിക്കോടിന് പുറമെ തിരുവനന്തപുരത്തും പദ്ധതി നടപ്പിലാക്കുന്നുണ്ട്. വൈകാതെ തന്നെ എറണാകുളത്തും അക്ഷയപാത്രം തുറക്കും.
ടി.എം.സിയുടെ ലക്ഷ്യം ഒരു മനുഷ്യനും തെരുവില്‍ പട്ടിണി കിടന്ന് മരിക്കുവാനും പാടില്ല, എല്ലാവര്‍ക്കും പുനരധിവാസം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ്. ഇതിനായി 2018ല്‍ കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് ഒരു കാല്‍നടയാത്ര സംഘടിപ്പിച്ച് ഒപ്പ് ശേഖരണവും നടത്തി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടാവുകയും ലോക്ക്ഡൗണ്‍ സമയത്ത് മിക്കവരേയും സര്‍ക്കാര്‍ എറ്റെടുക്കുകയും ചെയ്തു. ഇനിയും അവശേഷിക്കുന്നവരെ സംരക്ഷിക്കാനുള്ള പ്രയാണത്തിലാണ് സംഘടന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  a day ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  a day ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  a day ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  a day ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  a day ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  a day ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  a day ago