'സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ സിനിമക്ക് വലിയ പങ്ക്' ബോളിവുഡ് താരങ്ങളെ മുംബൈയില്‍ പോയിക്കണ്ട് യോഗി, സര്‍ക്കാര്‍ നയമനുസരിച്ച് സീരീസ് ചെയ്യാന്‍ സബ്‌സിഡി നല്‍കും
മുംബൈ: ഉത്തര്‍ പ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിനിമാ ചിത്രീകരണത്തിന് ബോളിവുഡ് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്താണ് യോഗിയുടെ പ്രതികരണം. അടുത്ത മാസം ലഖ്‌നൗവില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടിയുടെ പ്രചാരണത്തിന് എത്തിയ യോഗി മുംബൈയില്‍ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിലും സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും സിനിമക്ക് വലിയ പങ്കുണ്ടെന്നും യോഗി ചൂണ്ടിക്കാട്ടി. അദ്ദേഹം.
'സിനിമ മേഖലയില്‍നിന്ന് രണ്ടുപേരെ ഞങ്ങള്‍ എം.പിമാരാക്കി. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നും എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങള്‍ക്കറിയാം. സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിലും സിനിമ നിര്‍ണായക പങ്കുവഹിക്കുന്നു. ഉത്തര്‍പ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയര്‍ന്നിട്ടുണ്ട്. ദേശീയഅന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ സിനിമാ ഷൂട്ടിങ്ങിന് സുരക്ഷിതമായ അന്തരീക്ഷവും ആനുകൂല്യങ്ങളും ഉറപ്പാക്കും' യോഗി പറഞ്ഞു.
തന്റെ സര്‍ക്കാറിന്റെ ചലച്ചിത്ര നയമനുസരിച്ച് യു.പിയില്‍ ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കില്‍ 50 ശതമാനവും സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കാന്‍ 25 ശതമാനവും സബ്‌സിഡി നല്‍കുമെന്നും യോഗി അറിയിച്ചു.
നടന്‍ സുനില്‍ ഷെട്ടി, നിര്‍മാതാവ് ബോണി കപൂര്‍, ഗോരഖ്പൂര്‍ എം.പിയും നടനുമായ രവി കിഷന്‍, ഭോജ്പുരി നടന്‍ ദിനേഷ് ലാല്‍ നിര്‍ഹുവ, പിന്നണി ഗായകരായ സോനു നിഗം, കൈലാഷ് ഖേര്‍, സംവിധായകരായ ചന്ദ്രപ്രകാശ് ദ്വിവേദി, മധുര്‍ ഭണ്ഡാര്‍ക്കര്‍, രാജ്കുമാര്‍ സന്തോഷി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."