'പുന്നാര കട്ടന്‍ മുതല്‍ മാഞ്ഞാള കട്ടന്‍ വരെ'; വന്ന് കുടിച്ച് പൊയ്‌ക്കോളി കുട്ട്യോളേ...
സല്‍ക്കാര പ്രിയരായ കോഴിക്കോട്ടുകാരുടെ ആഥിത്യ മര്യാദയ്ക്ക് മാറ്റ് കൂട്ടി പരപ്പില്‍ എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അറബി കലോത്സവം അരങ്ങേറുന്ന തൃക്കോട്ടൂര്‍ വേദിയിലാണ് പി.ടി.എ കാണികള്‍ക്കും മത്സരാര്‍ഥികള്‍ക്കുമായി തക്കാരമൊരുക്കിയിരിക്കുന്നത്. കട്ടനുകളും കോഴിക്കോടന്‍ ഹല്‍വയുമാണ് പ്രധാന താരം. ഒപ്പത്തിനൊപ്പം എണ്ണക്കടികളുമുണ്ട്. ഇതിനേക്കാളുപരി ആകര്‍ഷിക്കുന്നത് അവയുടെ പേരുകളാണ്. പുന്നാര കട്ടന്‍, അതൃപ കട്ടന്‍,ഓമന കട്ടന്‍,മാഞ്ഞാള കട്ടന്‍,വീഞ്ഞ് കട്ടന്‍,പൈ കട്ടന്‍,ആപ്പിള്‍ പ്രോ കട്ടന്‍ എന്നിങ്ങനെ കട്ടന്‍ പലവിധം. കൂടെ പലതരം ഹല്‍വകളും. മത്സരത്തില്‍ മാറ്റുരയ്ക്കാനും കാണാനുമെത്തുന്ന മുഴുവന്‍ പേര്‍ക്കും ചായയും കടികളും സൗജന്യമാണ്. ഇവയെല്ലാം ഒരുക്കുന്നത് സ്‌കൂളിലെ പാചക ശാലയിലാണ്.
രാവിലെയും വൈകീട്ടുമാണ് ചായ വിതരണം. ചായയോടൊപ്പം ഹല്‍വ, ഉള്ളി വട, പഴംപൊരി തുടങ്ങി വ്യത്യസ്ത പലഹാരങ്ങളും വിതരണം ചെയ്യുന്നുണ്ട്. കലോത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും ചായ വിതരണം ചെയ്യാനാണ് തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."