സുപ്രിംകോടതി ഇടപെടൽ അനിവാര്യമെന്ന് ലീഗ് എം.പിമാർ
ന്യൂഡൽഹി
ഹിജാബ് സംബന്ധിച്ച കർണാടക ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭരണഘടനാപരമായ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് സുപ്രിംകോടതിയുടെ ഇടപെടൽ അനിവാര്യമായിരിക്കുകയാണെന്ന് മുസ് ലിംലീഗ് എം.പിമാർ. ഹൈക്കോടതി വിധിയിൽ പരിഗണിക്കപ്പെടാതെ പോയ വസ്തുതകൾ സുപ്രിംകോടതി പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നാണ് കരുതുന്നതെന്നും എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി, പി.വി അബ്ദുൽ വഹാബ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഹിജാബ് മതവിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമാണ്. ആ നിലയിൽ അത് മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തിയുടെ മൗലികാവകാശങ്ങളുടെയും ഭാഗമാണ്. ഹിജാബ് ആരിലും അത് അടിച്ചേൽപ്പിക്കാനല്ല, സ്വന്തം ജീവിതത്തിൽ പാലിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ബന്ധപ്പെട്ടവർ ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തിൽ ഇന്ന് പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകുമെന്നും എം.പിമാർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."