HOME
DETAILS

തര്‍ക്കം രൂക്ഷം: കര്‍ണാടക ബി.ജെ.പി കലങ്ങിമറിയുന്നു

  
Web Desk
March 19 2024 | 04:03 AM

Controversy rages on: Karnataka BJP is in turmoil

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് ലക്ഷ്യമിടുന്ന കര്‍ണാടകയില്‍ ബി.ജെ.പിക്ക് അടിതെറ്റുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പുറത്തുപോകുമെന്ന അവസ്ഥയിലാണ്. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഡി.വൈ സദാനന്ദ ഗൗഡ പാര്‍ട്ടിവിടാനൊരുങ്ങുകയാണ്.

 മുന്‍ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് വിമത വേഷത്തിലെത്താനുള്ള ഒരുക്കത്തിലും. കോണ്‍ഗ്രസിന് രണ്ടക്ക സീറ്റുകള്‍ ലഭിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് തങ്ങള്‍ പയറ്റുകയെന്ന് പറഞ്ഞ യെദ്യുരപ്പയും കൂട്ടരും തുടക്കത്തിലേ വിയര്‍ക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാനത്ത് സംഘടനാ പരമായി ഏറെ ദുര്‍ബലമായിരുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാന പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും നിശ്ചയിക്കാന്‍ പോലും കഴിഞ്ഞത്. കേന്ദ്ര നേതാക്കള്‍ നേരിട്ടെത്തി ക്യാംപ് ചെയ്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്. 

എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സിറ്റിങ് എം.പിമാരുള്‍പ്പെടെ ചിലര്‍ക്ക് സീറ്റുലഭിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയും മൂര്‍ച്ചിക്കുകയാണ്.മകന്‍ ബി.വൈ വിജയേന്ദ്രയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ആര്‍. അശോകിനെ പ്രതിപക്ഷ നേതാവുമാക്കിയതോടെ കര്‍ണാടക ബി.ജെ.പി വീണ്ടും യെദ്യുരപ്പയുടെ കയ്യിലമര്‍ന്നു. ഇതോടെ മുതിര്‍ന്ന നേതാക്കളായ ബി.എല്‍ സന്തോഷ്, ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി, മുന്‍ സംസ്ഥാന പ്രസിഡന്റ് നളീന്‍ കുമാര്‍ കട്ടീല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിഭാഗം പൂര്‍ണമായും തഴയപ്പെട്ടു.

 ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചവരെല്ലാം യെദ്യൂരപ്പയുടെ വിശ്വസ്തരാണ്. സീറ്റു നിഷേധിച്ചതിലും സിറ്റിങ് എം.പിമാരെ വീണ്ടും മത്സരിപ്പിക്കുന്നതിലും പ്രതിഷേധിച്ച് കൊപ്പല്‍, ഹാവേരി തുടങ്ങിയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയും പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ തെരുവിലെത്തിയ അവസ്ഥയിലായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ പോയി ഈയടുത്ത് തിരികെയെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ മത്സരിക്കുമെന്ന് കരുതുന്ന ബെലഗാവിയിലും അണികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുന്നതോടെ പാര്‍ട്ടിയില്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്നത്.

അതേസമയം, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം കോണ്‍ഗ്രസിലേക്ക് പോകുന്നതും ബി.ജെ.പിയെ അടിമുടി ഉലയ്ക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി അര ഡസന്‍ എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് പി.സി.സി നേതൃത്വം സൂചിപ്പിക്കുന്നത്. എസ്.ടി സോമശേഖര്‍, ശിവറാം ഹെബ്ബാര്‍ എന്നീ ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്കുള്ള പോക്ക് ഉറപ്പിച്ചു കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago