HOME
DETAILS
MAL
മൂന്ന് ഫലസ്തീനികളെ ഇസ്റാഈൽ സൈന്യം വെടിവച്ച് കൊന്നു
backup
March 16 2022 | 05:03 AM
ജറുസലേം
ഒരു കൗമാരക്കാരനുൾപ്പെടെ മൂന്ന് ഫലസ്തീനി പൗരൻമാരെ ഇസ്റാ ഈൽ സൈന്യം വെടിവച്ച് കൊന്നു.
വെസ്റ്റ് ബാങ്കിലും നഖാബിലുമായി നടന്ന വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. ബലാട്ട അഭയാർഥി ക്യാംപിൽ ഇസ്റാ ഈൽ സേന നടത്തിയ റെയ്ഡിൽ 17കാരനായ നാദർ റയാൻ തലയ്ക്കും നെഞ്ചിനും കൈക്കും വെടിയേറ്റ് കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടതായി ഇസ്റാ ഈൽ അതിർത്തി പൊലിസിൻ്റെ വക്താവും പ്രതികരിച്ചിട്ടുണ്ട്.
ഒരു ഭീകരൻ തങ്ങളുടെ നേർക്ക് നിറയൊഴിച്ചപ്പോൾ തങ്ങൾ വെടിവച്ചെന്നായിരുന്നു ഇസ്റാ ഈൽ സേനയുടെ പ്രതികരണം. വെടിവയ്പിൽ മറ്റ് മൂന്ന് പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."