HOME
DETAILS

നോട്ട് നിരോധനവും കോടതി വിധിയും

  
backup
January 07 2023 | 00:01 AM

95634563-12

നോട്ട് നിരോധനവുമായിബന്ധപ്പെ ട്ട് സുപ്രിം കോടതിയുടെ അഞ്ചംഗബെഞ്ചിന്റെ വിധി പുറത്തുവന്നു. 500, 1000 രൂപ നോട്ടുകൾ അസാധു വാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഖ്യാപിച്ചത് 2016 നവംബർ എട്ടിനാണ്. ആറ് വർ ഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്. ഇന്ത്യ യെന്ന ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് ഒരു വ്യക്തിയാണ്, പ്ര ധാനമന്ത്രി എന്ന അധികാരമുപയോഗിച്ചുകൊ ണ്ട് ഇങ്ങനെ വിധി പുറപ്പെടുവിക്കുന്നത്. ഇത് ശരിയോ എന്നാണ് രണഘടനാബെഞ്ച് പരി ശോധിച്ചത്. തെറ്റില്ലെന്നാണ് അഞ്ചിൽ നാല് പേരുടെ നിലപാട്. അതാണ് അന്തിമവിധിയും. ആർ.ബി.ഐക്ക് തന്നെയാണ് രൂപയുടെ വി നിമയ വിപണന പ്രശ്നങ്ങളെക്കുറിച്ച് നന്നാ യിട്ടറിയുക. അതിനാൽത്തന്നെ അവരുടെ ഉപ ദേശ നിർദേശങ്ങൾ സ്വീകരിക്കേണ്ടതുണ്ടായി രുന്നു. നോട്ട് നിരോധനമേർപ്പെടുത്തുന്ന ദിവ സം വൈകിട്ട് അഞ്ചുമണിക്ക് ഇതു സബന്ധി യായ സർക്കാരിന്റെ ചില വാദഗതികൾ റിസർ വ് ബാങ്കിന്റെ ബോർഡ് ഓഫ് ഡയരക്ടേഴ്സ് ചർച്ചക്കെടുത്തു. സാമ്പത്തിക മന്ത്രാലയം മു ന്നോട്ടുവച്ച വാദങ്ങൾ രണ്ടെണ്ണമായിരുന്നു. അതിലൊന്ന്, 2011 നും 2016 നും ഇടയിൽ, 500, 1,000 നോട്ടുകളുടെ വിത്തണം യഥാക്രമം 76 ശതമാനവും 108 ശതമാനവും വർധിച്ചു. സമ്പ ദ്വ്യവസ്ഥ 30 ശതമാനം വളർച്ച മാത്രമേ നേടി യിട്ടുള്ളൂ. എന്നാൽ ഈ നിരീക്ഷണം വസ്തുതാ പരമായിരുന്നില്ല. 500-1000 നോട്ടുകളുടെ വിൽ രണം സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കി നേക്കാൾ വളരെയേറെ കടന്നുപോയിട്ടുണ്ടാ യിരുന്നില്ല. യഥാർഥത്തിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയും 80 ശതമാനത്തിന് മുകളിലാ യിരുന്നു. എന്നാൽ, അതിനെ നാണയപ്പെരുപ്പ വുമായി തുലനം ചെയ്തശേഷമാണ് അവതരിപ്പ് ക്കാറുള്ളത്. അതാണ് 30 ശതമാനം എന്ന സൂ ചികയിലേക്ക് പുനരവതരിപ്പിക്കുന്നത്. അതി നാൽ നോട്ട് അസാധുവാക്കാനുള്ള ഒന്നാമ ഞ്ഞ കാരണം നിലനിൽക്കുന്നതല്ലെന്ന് ചൂ ണ്ടിക്കാണിക്കപ്പെട്ടു.


പണം കൈവശം വയ്ക്കുന്ന അവസ്ഥ സാധാ രണയായി കള്ളപ്പണമിടപാട് നടത്തുന്നതിന് പ്രോത്സാഹനം നൽകുന്നു. മാത്രമല്ല, കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടക്കുവാനും സമ്പ ദ്വ്യവസ്ഥഊർജിതപ്പെടുവാനും ഡിജിറ്റലൈ സേഷൻ അനിവാര്യമാണ്. അതിലേക്ക് നോ ട്ട് നിരോധനം ഫലപ്രദ നടപടിയാണെന്നായി രുന്നു സർക്കാർ ആർ.ബി.ഐക്ക് നൽകിയ കുറിപ്പിലെ രണ്ടാമത്തെ വാദം. നോട്ട് നിരോ ധനത്തെ ആർ.ബി.ഐ ഡയറക്ടർ ബോർഡ് തള്ളിക്കളഞ്ഞില്ലെങ്കിലും ഈ വാദഗതി തെ റ്റാണെന്ന് ചൂണ്ടിക്കാണിച്ചു. വലിയതോതിൽ കള്ളപ്പണം കാഷ് രൂപത്തിൽ ആരും സൂക്ഷി ക്കില്ലെന്നതാണ് യാഥാർഥ്യം. അതോടൊപ്പം, നിലവിൽ 7.5 8 ശതമാനം വളർച്ചയിൽ പോയി ക്കൊണ്ടിരിക്കുന്ന എക്കോണമിയെ താഴോട്ട് വലിക്കലാവും നോട്ട് നിരോധനം വഴി സംഭ വിക്കാൻ പോകുന്നതെന്നും മുന്നറിയിപ്പ് നൽ കി. ആർ.ബി.ഐയുടെ നിഗമനങ്ങളെ പരിഗ ണിക്കാതെ അന്ന് രാത്രി 8.15ന് ഷെഡ്യൂൾ ചെയ്യാത്ത ഒരു തത്സമയ ദേശീയ ടെലിവിഷൻ പ്ര സംഗത്തിലൂടെയാണ് മോദി നോട്ട് നിരോധ നം പ്രഖ്യാപിച്ചത്.


സാമ്പത്തികശാസ്ത്രത്തിലെ അജ്ഞതയ ണോ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ച ന്ന് ചോദിച്ചാൽ അല്ലെന്ന് തന്നെയാണ് മറു പടി പറയാനാവുക. ഇത്രക്ക് തന്നെ വ്യാപക നഷ്ടങ്ങൾ വിൽക്കപ്പെട്ടതല്ലെങ്കിലും മോദിയു ടെ കാലഘട്ടത്തിൽ നടപ്പാക്കിയ മറ്റുപല നിയ മങ്ങൾക്കും നടപടികൾക്കും ഈ സമാനത ശിക്കാനാവും. ഇത് ഫാസിസത്തിന്റെ രീതിശാ സമാണ്. നയങ്ങളും നിയമങ്ങളും നിമിഷ രംകൊണ്ട് ചുട്ടെടുത്ത് അതിശയിപ്പിക്കുകയെ ന്നതാണ് അതിന്റെ കാതലായ വശം. അതു കൊണ്ടുണ്ടാവുന്ന ദോഷങ്ങൾ അറിയാഞ്ഞി ട്ടല്ല. അവ ബാധിക്കാൻ പോകുന്നത് സാധാ രണക്കാരെയും പാവങ്ങളെയുമാണ്. അവർ പൂർവോപരി ദരിദ്രമായെങ്കിലേ അജൻഡകൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുകയുള്ളൂ. നോട്ട് നിരോധനംകൊണ്ട് ജനങ്ങൾ ദൈ നംദിന പ്രയാസങ്ങളുടെ ചക്കിൽകിടന്ന് ആടി ക്കൊണ്ടേയിരിക്കും. ദുരിതം വരുന്ന സമയ ത്ത് മനുഷ്യൻ തേടുന്നത് രണ്ട് കാര്യങ്ങളാണ്. അതിലൊന്ന്, തന്റെ ദുരിതങ്ങൾക്കുത്തരവാ ദിയായ ഒരു ഇരയെ, മറ്റൊന്ന്, തങ്ങളെ രക്ഷി ക്കുവാൻ ശക്തനായ അമാനുഷിക പ്രഭാവമു ള്ള ഒരു നേതാവിനെ നോട്ട് നിരോധനം വഴി മൂന്ന് കാര്യങ്ങൾ സാധിച്ചു. ഒന്ന്, ജനം കഷ്ടതയിലേക്ക് വലിച്ചെറിയപ്പെട്ടു. രണ്ട്, ഇതി ക്കെക്കാരണം ബഡാമിയാനാണ് (മുസ്ലിം) എന്ന് സ്ഥാപിച്ചെടുക്കുക എളുപ്പമായി. മൂന്ന്, രക്ഷകൻ ഞാനാണ്. എനിക്ക് മാത്രമേ നിങ്ങ ളുടെ ആത്മാഭിമാനം വിണ്ടുക്കാൻ കഴിയുക. യുള്ളൂവെന്ന് ഉറപ്പാക്കുക. ഇതാണ് ചുരുക്ക ത്തിൽ, 2016 നവംബർ 8ന് മോദി നോട്ട് നിരോ ധനത്തിലൂടെ നടപ്പിലാക്കിയത്.


വ്യാജനോട്ട് തടയും, കള്ളപ്പണം പിടിക്കും, തീവ്രവാദത്തിനുള്ള ധനസഹായം ഇല്ലാതാ ക്കും, നികുതിവെട്ടിപ്പ് തടയും എന്നൊക്കെ പ്ര ഖ്യാപിച്ചുള്ള നോട്ട് നിരോധനമെന്ന നാടകം മറ്റുപല അജൻഡകളും ഉള്ളിൽകണ്ടാണ് നട പ്പാക്കിയിട്ടുള്ളത്. അതുവഴി ബി.ജെ.പി കോ ടാനുകോടി രൂപയുണ്ടാക്കി ഇന്ത്യയുള്ള കാല താളംതെരഞ്ഞെടുപ്പിനെ നേരിടാനും കുതി മക്കച്ചവടം നടത്തുവാനുമുള്ള ധനം ബി.ജെ.പി സമാഹരിച്ചത് ഈ കാലയളവിലാണ്. ഒക്ടോ ബർ മന് ഹിന്ദി പത്രമായ ദൈനിക് ജാഗരണ ലും മറ്റു ചില പത്രങ്ങളിലും നോട്ട് നിരോധനം വരുന്നതിനെക്കുറിച്ചും 2000 രൂപ അടിച്ചിറക്കുന്നതിനെക്കുറിച്ചും വാർത്തകൾ വന്നിരുന്നു. നവംബർ എട്ടിന് എട്ടു മണിക്ക് ശേഷം വെളി വായ രഹസ്യമായിരുന്നില്ല ഇത്. മുൻകൂട്ടി പണ മടിച്ചിറക്കിക്കൊണ്ടാണ് നോട്ട് നിരോധിച്ചിരു ന്നതെങ്കിൽ ജനം കിലോമീറ്ററുകൾ ക്യൂ നിൽ ക്കേണ്ടിവരുമായിരുന്നില്ല. പതിനഞ്ച് ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമായിരുന്നില്ല.

നിർമ്മാണ മേഖല നിശ്ചലമാകുമായിരുന്നി ല്ല. പക്ഷേ, നോട്ട് നിരോധനത്തിലൂടെ തൊ ക്കെയാണല്ലോ ലക്ഷ്യമിട്ടതും നോട്ട് നിരോധ നംകൊണ്ട് ജനത്തിനോ ഇന്ത്യൻ സമ്പദ്വ്യവ സ്ഥക്കോ നേട്ടമാണോ കോട്ടമാണോ ഉണ്ടായ തെന്ന് ഞങ്ങൾ വിലയിരുത്തുന്നില്ലെന്ന് സുപ്രിം കോടതിയുടെ വിധിപ്രസ്താവനയിൽ പറഞ്ഞിരു ന്നത് ഇവിടെ ചേർത്തുവായിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago