HOME
DETAILS
MAL
ഹിജാബ് നിരോധനം; കോടതി വിധി ആശങ്കാജനകം
backup
March 16 2022 | 06:03 AM
റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് സർക്കാരിനെ അംഗീകരിച്ചു കൊണ്ട് കർണാടക ഹൈക്കോടതി ഉത്തരവിട്ടത് കോടതി വിധികൾ അവിശ്വസിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാക്കിയതെന്ന് സമസ്ത ഇസ്ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി. ഹിജാബ് തങ്ങളുടെ മൗലികാവകാശമാണെന്ന് വാദിച്ച വിദ്യാർത്ഥിനികളെ മാത്രമല്ല വിശ്വാസികളെ മുഴുവനും നിരാശപ്പെടുത്തിയ വിധിയാണിതെന്നും നേതാക്കൾ പറഞ്ഞു.
ആഗോള തലത്തിൽ തന്നെ കാലങ്ങളായി മുസ്ലിം സ്ത്രീകൾ സ്വീകരിച്ചു പോരുന്ന ഒരു മതാചാരത്തെ വിലക്കി കൊണ്ടുള്ള വിധി, ഫാഷിസ്റ്റ് അജണ്ടകൾ നടപ്പാക്കാൻ കൂട്ടുനിൽക്കുന്നതിന്റെ ഭാഗമാണെന്നും ന്യൂനപക്ഷ സമൂഹത്തിന് വിദ്യാഭ്യാസം, ജോലിയടക്കമുള്ള പല ഭരണഘടനാവകാശങ്ങളും അതിലൂടെ തടയാനുള്ള നീക്കമാണിതെന്നും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."