വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയ മിര്‍സ
ഹൈദരാബാദ്: ഇന്ത്യന്‍ വനിതാ ടെന്നിസ് സെന്സേഷന് സാനിയ മിര്‍സ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. ഫെബ്രുവരിയില്‍ ദുബൈയില്‍ നടക്കുന്ന ഡബ്ല്യു.ടി.എ ചാംപ്യന്‍ഷിപ്പ് കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് ഡബിള്‍സ് മുന്‍ ലോക ഒന്നാം നമ്പര്‍ ചാമ്പ്യന്‍ പ്രഖ്യാപിച്ചു. വനിതാ ടെന്നിസ് അസോസിയേഷന് (ഡബ്ല്യു.ടി.എ) വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് വിരമിക്കലിനെ കുറിച്ച് പറഞ്ഞത്.
കാലിനേറ്റ പരിക്കുമായി മല്ലിടുന്ന മിര്‍സ, 2022 സീസണിന്റെ അവസാനത്തോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനം മാറ്റുകയായിരുന്നു. ഈ മാസം നടക്കുന്ന ഓസ്ട്രേലിയന്‍ ഓപണിലും താരം കളിക്കും. കസാക്കിസ്ഥാന്റെ അന്ന ഡാനിലീനയ്ക്കൊപ്പം വനിതാ ഡബിള്‍സില്‍ 36 കാരി കളിക്കും. കൈമുട്ടിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം യു.എസ് ഓപണ്‍ നഷ്ടമായ ശേഷം ഗ്രാന്‍ഡ് സ്ലാമിലെ അവസാന പ്രകടനമായിക്കും ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."