ആകര്‍ഷകമായ നിറം, ഹോളി സ്‌പെഷല്‍ എഡിഷന്‍; ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന നാളെ മുതല്‍ വീണ്ടും
ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ മുതല്‍ വീണ്ടും വിപണിയില്‍. ഹോളി ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടിക്കൊണ്ട് ആകര്‍ഷകമായ നിറത്തോടെയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിയിരിക്കുന്നത്. നാളെ മുതല്‍ വില്‍പന ആരംഭിക്കും. മാര്‍ച്ച് 17, 18 ദിവസങ്ങളിലാണ് ഒല ഇലക്ട്രിക്കിന്റെ വില്‍പ്പന നടക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ഗെറുവ എന്ന നിറത്തിലാണ് ഈ പ്രത്യേക പതിപ്പ് വില്‍പ്പനയ്ക്ക് എത്തുക. മാര്‍ച്ച് 17,18 ദിവസങ്ങളില്‍ മാത്രമായിരിക്കും ഈ നിറത്തിലുള്ള വാഹനം വില്‍പനയ്ക്ക് എത്തുക. നേരത്തെ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്കുചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 17ാം തീയതി വാങ്ങലിനുള്ള പ്രത്യേകം ആക്‌സസ് ലഭിക്കും.
പണം അടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വാങ്ങല്‍ പ്രക്രിയ ഒലയുടെ ആപ്ലിക്കേഷനിലൂടെയായിരിക്കും. ഒല എസ്1 പ്രോയിക്കുള്ള പുതിയ ഓര്‍ഡറുകള്‍ അനുസരിച്ചുള്ള ഡെലിവറി ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്ന് 2022 ഏപ്രില്‍ മുതല്‍ ആരംഭിക്കും.
ഇന്ത്യന്‍ നിരത്തുകളില്‍ ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."