ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ കൊലപാതകം; പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്ന കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി
തിരുവനന്തപുരം: ട്വന്റി 20 പ്രവര്ത്തകന് ദിപുവിന്റെ കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്ന കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി. ജഡ്ജിക്ക് സിപിഎം ബന്ധമുള്ളതിനാല്‍ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛനാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു. കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നോട്ടീസോ മറ്റ് രേഖകളോ നല്കാന് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ നീതി ലഭിക്കില്ലെന്നും ജാമ്യ ഹര്‍ജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്. ജ!ഡ്ജിയുടെ സിപിഎം ബന്ധം തെളിയിക്കാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പകര്‍പ്പും ഹൈക്കോടതിയ്ക്ക് കൈമാറി.
എന്നാല്‍ കേസില്‍ വാദം കേട്ട് വിധി പറയുന്നത് വരെ ദീപുവിന്റെ ബന്ധുക്കള്‍ക്ക് ഇത്തരം പരാതിയുണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗം ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ വാദം തുടങ്ങുന്നതിന് മുന്‍പ്തന്നെ വിചാരണ കോടതി നിര്‍ദ്ദേശ പ്രകാരം നോട്ടീസ് കൈമാറിയിട്ടുണ്ടെന്നും പ്രതിഭാഗം വ്യക്തമാക്കിയിരുന്നു. കിഴക്കമ്പലത്തെ വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12 ന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ദീപു 18ന് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."