HOME
DETAILS

കൈക്കൂലി, അഴിമതി; സഊദിയിൽ വീണ്ടും കൂട്ട അറസ്‌റ്റ്

  
backup
March 22 2021 | 05:03 AM

nazaha-arrests-several-officers-officials-for-corruption

റിയാദ്: വിവിധ അഴിമതിക്കേസുകളിൽ സഊദിയിൽ വീണ്ടും കൂട്ട അറസ്റ്റ്. വിവിധ കേസുകളിലായി നിരവധി ഉദ്യോഗസ്ഥരാണ് സഊദി അഴിമതി വിരുദ്ധ സമിതി (നസാഹ) യുടെ നേതൃത്വത്തിൽ അറസ്റ്റിയായത്. ഗവണ്മെന്റ്, അർദ്ധ ഗവണ്മെന്റ്, സ്വകാര്യ സ്ഥാപന ഉദ്യോഗസ്ഥരാണ് പിടിയിലായതിൽ ഭൂരിഭാഗവും. ഇവരിൽ നിന്നും പണവും കണ്ടെടുത്തിട്ടുണ്ട്. മുനിസിപ്പാലിറ്റിക്ക് കീഴിൽ പ്രത്യേക കമ്പനിക്ക് പ്രോജക്ട് ലഭ്യമാക്കുന്നതിന് പണം വാങ്ങിയ കേസിൽ മുനിസിപ്പാലിറ്റിയിലെ രണ്ടു ഉദ്യോഗസ്ഥരും പണം കൈമാറാൻ കൂട്ട നിന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥനും പിടിയിലായി. മറ്റൊരു കേസിൽ സർവ്വകലാശാലയിലെ മെയിന്റനൻസ് ആൻഡ് ഓപ്പറെഷൻ വകുപ്പ് ഡയറക്ടർ, മെക്കാനിക്കൽ സിസ്റ്റം വകുപ്പ് ഡയറക്ടർ, വെയർ ഹൗസ് കീപ്പർ എന്നീ മൂന്ന് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം ഒരു ബാങ്ക് ബ്രാഞ്ച് മാനേജരും ബിസിനസുകാരനും അറസ്റ്റിലായിട്ടുണ്ട്, മില്യൺ കണക്കിനുള്ള യൂണിവേഴ്‌സിറ്റി തൊഴിൽ കരാറുകൾ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയ കേസുകളിലാണ് ഇവർ പിടിയിലായത്.

മറ്റൊരു കേസിൽ ഒരു സർവ്വകലാശാല മുൻ ഉദ്യോഗസ്ഥനും ബിസിനസസുകാരനും ഒരു എഞ്ചിനീയറും അറസ്റ്റിലായി. സഊദി സിവിൽ ഏവിയേഷൻ അതോറിറ്റിക്കു കീഴിൽ അന്ത്രാഷ്‍ട്ര വിമാനത്താവള മുൻ ഉദ്യോഗസ്ഥൻ ബിസിനസുകാരനും പ്രൊക്യോയർമെൻറ് വിഭാഗം മുൻ ഉദ്യോഗസ്ഥൻ, ബിസിനസുകാരൻ എന്നിവർ അറസ്റ്റിലായതാണ് മറ്റൊരു കേസ്. വ്യവസായ നഗരങ്ങൾക്കും സാങ്കേതിക മേഖലകൾക്കുമായുള്ള സഊദി അതോറിറ്റി മുൻ ഉദ്യോഗസ്ഥൻ, ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിലെ ജീവനക്കാരനും കസ്റ്റംസ് ബ്രോക്കറായി പ്രവർത്തിക്കുന്ന ജീവനക്കാരൻ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ ജോലി ചെയ്യുന്ന നാല് നോൺ-കമ്മീഷൻഡ് ഓഫീസർമാർ, പോലീസ് വകുപ്പിൽ നിന്ന് വിരമിച്ച നോൺ-കമ്മീഷൻഡ് ഓഫീസർ, അറസ്റ്റ് ഒഴിവാക്കുന്നതിനായി നാർക്കോട്ടിക് സെല്ലിന് പണം വാഗ്ദാനം ചെയ്‌ത സഊദി പൗരൻ, രാജ്യത്തേക്കുള്ള പ്രവേശന രജിസ്റ്ററിൽ ബന്ധുവിന് വേണ്ടി തിരുത്തൽ നടത്തിയ കേസിൽ കേണൽ റാങ്കുള്ള ഉദ്യോഗസ്ഥൻ, പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റിൽ നിന്ന് കമ്മീഷൻ ചെയ്യാത്ത ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇതിൽ പല കേസുകളിലും ബിസിനസുകാരും അറസ്റ്റിലായിട്ടുണ്ട്. പദ്ധതികൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരെ വശീകരിക്കുകായും പണം നൽകുകയും ചെയ്തതിനെ തുടർന്നാണ് ബിസിനസുകാരും അറസ്റ്റിലായത്.

വ്യക്തിപരമായ നേട്ടം കൈവരിക്കുന്നതിനോ പൊതുതാൽ‌പര്യത്തെ ദോഷകരമായി ബാധിക്കുന്നതോ പൊതു ഓഫീസിനെ ചൂഷണം ചെയ്യുന്ന ആരെയും വെറുതെ വിടുകയില്ലെന്നും ഇവരെ പിടികൂടുമെന്നും സാമ്പത്തിക, ഭരണപരമായ അഴിമതി കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നടപടികൾ തുടരുമെന്നും അഴിമതി വിരുദ്ധ സമിതി നാസാഹ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago