'കൂടുതല്‍ റേഷന്‍ വേണമെങ്കില്‍ കൂടുതല്‍ പ്രസവിക്കൂ'-വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വീണ്ടും
ഡെറാഡൂണ്‍: ജീന്‍സ് പരാമര്‍ശത്തിനു പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ റേഷന്‍ കിട്ടണമെങ്കില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്നാണ് പ്രസ്താവന. ഒരു 20 കുട്ടികളെയെങ്കലും പ്രസവിക്കണമെന്നാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന വഴി എല്ലാ വീട്ടലേക്കും അഞ്ച് കിലോയുടെ റേഷന്‍ നല്‍കുന്നുണ്ട്. വീട്ടില്‍ പത്ത് പേരുണ്ടങ്കില്‍ 50 കിലോ റേഷന്‍ ലഭിക്കും. 20 പേരാണങ്കില്‍ ഒരു ക്വിന്റല്‍ ലഭിക്കും. എന്തുകൊണ്ട് ചിലര്‍ക്ക് പത്ത് കിലോ കൊടുക്കുന്നു, ചിലര്‍ക്ക് ക്വിന്റല്‍ കൊടുക്കുന്നു എന്ന് ചോദിച്ച് ചിലര്‍ അസൂയപ്പെടുന്നു. നിങ്ങള്‍ക്ക് സമയമുണ്ടായിരിക്കേ ഇരുപത് കുട്ടികളെ പ്രസവിക്കുന്നതിന് പകരം രണ്ട് പേരെ പ്രസവിച്ചതാണ് ഈ വ്യത്യാസത്തിന് കാരണമെന്നും തിരത് റാവത്ത് പറഞ്ഞു.
മുമ്പും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു പുതുതായി ചുമതലയേറ്റ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ തിരത് സിംഗ് റാവത്ത്. കീറിയ ജീന്‍സ് ധരിക്കുന്നത് ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ലെന്നും, അത് ധരിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ എന്ത് സന്ദേശമാണ് കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതെന്നും നേരത്തെ റാവത്ത് ചോദിച്ചിരുന്നു. 200 വര്‍ഷം അമേരിക്ക ഇന്ത്യ അടക്കി ഭരിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ബി.ജെ.പി നേതാവായ തിരത് റാവത്ത് മാര്‍ച്ച് പത്തിനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."