സമസ്ത ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കും: എസ്‌ഐസി സഊദി നാഷണല്‍ കമ്മിറ്റി
റിയാദ്: ആദര്‍ശ വൈകല്യങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തുന്ന ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കാന്‍ പ്രവാസ ലോകത്തും പ്രവര്‍ത്തനങ്ങള്‍ സജീവം. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ നാട്ടിലുള്ള മുഴുവന്‍ എസ്‌ഐസി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സമസ്ത ഇലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.
ആദര്‍ശ പ്രചരണ രംഗത്ത് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ രംഗത്തും സജീവമാകുന്നതോടൊപ്പം നാട്ടിലുള്ള മുഴുവന്‍ എസ് ഐ സി പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും സമ്മേളനം വന്‍ വിജയമാക്കുന്നതില്‍ ഭാഗവാക്കാകണമെന്നും സമസ്ത ഇലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍, ട്രഷറര്‍ ഇബ്രാഹിം ഓമശ്ശേരി, ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ വര്‍ക്കിങ് സെക്രട്ടറി റാഫി ഹുദവി, ഓര്‍ഗ: സെക്രട്ടറി സൈദലവി ഫൈസി പനങ്ങാങ്ങര എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വൈകിട്ട് മൂന്ന് മണിക്ക് വരക്കല്‍ മഖാം സിയാറത്തോട് കൂടിയാണ് ആദര്‍ശസമ്മേളന പരിപാടി ആരംഭിക്കുക. 4.30 ന് കടപ്പുറം സമ്മേളന നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. തുടര്‍ന്ന് പൊതുസമ്മേളനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി. കെ. മൂസക്കുട്ടി ഹസ്രത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ. വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതം പറയും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും എം. ടി. അബ്ദുള്ള മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും. പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു. എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം. കെ. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം. കെ. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എം.സി മായിന്‍ ഹാജി പ്രസംഗിക്കും. എം. പി. മുസ്തഫല്‍ ഫൈസി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി പ്രഭാഷണം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."