HOME
DETAILS

നാലിടത്ത് ബിജെ.പിക്ക് സ്ഥാനാര്‍ഥികള്‍, വരുത്തര്‍ക്ക് മുന്‍ഗണന

  
സുനി അല്‍ഹാദി
March 19 2024 | 04:03 AM

Candidates for BJP in four seats, preference given to candidates

കൊച്ചി: നാല് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ ആവശ്യമുണ്ട്. ആവശ്യമായ പരസ്യ പ്രചാരണങ്ങളൊക്കെ കൊടുക്കുന്നുണ്ടെങ്കിലും ആരെയും അങ്ങ് ഒത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോഴും നാല് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാതെ എന്‍.ഡി.എ മുന്നണി വിയര്‍ക്കുന്നത്.

മുന്നണിയിലെ മുഖ്യപാര്‍ട്ടിയായ ബി.ജെ.പിയാണ് എറണാകുളം, ആലത്തൂര്‍, കൊല്ലം, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ നെട്ടോട്ടമോടുന്നത്. മറ്റുപാര്‍ട്ടികളില്‍നിന്നുള്ള പ്രമുഖരെ ചൂണ്ടയിട്ടാണ് കാത്തിരിപ്പ്. ഇവര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നും ഇവര്‍ക്കായാണ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നതെന്നും ഇതിനോടകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പും ഉയര്‍ന്നിട്ടുണ്ട്.

ദീര്‍ഘകാലമായി പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് സ്ഥാനമോഹികള്‍ക്കായി സീറ്റ് മാറ്റിവയ്ക്കുന്നതിലും നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ പരാതിയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പേ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായിരുന്നു പാര്‍ട്ടി തീരുമാനം.

യുവനിരയിലെ പുതുമുഖങ്ങളെ അണിനിരത്താനും ലക്ഷ്യമിട്ടിരുന്നു. എറണാകുളത്ത് ചാനല്‍ അവതാരകയുടെ പേര് സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ പത്മജ വേണുഗോപാല്‍ പാര്‍ട്ടിയിലെത്തിയതോടെ കൂടുതല്‍ പേര്‍ ഉടന്‍ പാര്‍ട്ടിയിലെത്തുമെന്നും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപനം നടത്തി.

പത്മജയും പൊതുപരിപാടികളില്‍ ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥാനാര്‍ഥി ആരെന്ന് പറയാതെ പ്രചാരണം നടത്തുന്നതിലുള്ള അസ്വസ്ഥതയും അണികള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ഇനിയും ആരെയും കാത്തിരിക്കാതെ ഉടനെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

അതേസമയം കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളിലൂടെ സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുമ്പോള്‍ മുന്‍ തെരഞ്ഞെടുപ്പിനുനേടിയ വോട്ടുപോലും പെട്ടിയിലാക്കാന്‍ കഴിയില്ലേ എന്ന ആശങ്കയിലാണ് പ്രവര്‍ത്തകര്‍..

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  17 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  20 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  40 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago