അമേരിക്കയില്‍ സമയമാറ്റം അവസാനിപ്പിക്കുന്നു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ നിലവിലുള്ള സമയമാറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച് നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പാക്കിയിരുന്നത്.
ഇതുസംബന്ധിച്ചു സണ്‍ഷൈന്‍ പ്രൊട്ടക്ഷന്‍ ആക്ട് യു.എസ്. സെനറ്റില്‍ ഐക്യകണ്‌ഠേന പാസ്സാക്കി. ചൊവ്വാഴ്ച(മാര്‍ച്ച് 15)യാണ് ഫ്‌ളോറിഡായില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കൊ റൂബിയോ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ അവതരിപ്പിച്ച ബില്‍ എഡ് മാര്‍ക്കെ ഉള്‍പ്പെടെ 16 പേര്‍ സ്‌പോണ്‍സര്‍ ചെയ്തു.
പുതിയ ബില്‍ ഡെലൈറ്റ് സേവിംഗ് സമയം നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നവംബറില്‍ കൂടി സമയം മാറ്റം ഉണ്ടാകുമെങ്കിലും അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സ്പ്രിംഗ് ഫോര്‍വേര്‍ഡായിരിക്കും അമേരിക്കയില്‍ തുടരുന്ന സമയം.
സെനറ്റ് ഐക്യകണ്‌ഠേനെ ബില്‍ അംഗീകരിച്ചുവെങ്കിലും യു.എസ്.ഹൗസും ബില്‍ അംഗീകരിച്ചു. പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമം പ്രബല്യത്തില്‍ വരികയുള്ളൂ.
ഈ പാര്‍ട്ടികളും ഒരേ സ്വരത്തില്‍ സമയമാറ്റം അവസാനിപ്പിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍ ബൈഡന്‍ ഈ ബില്‍ നിയമമാക്കുക തന്നെ ചെയ്യും. 1918 ഒന്നാം ലോകമഹായുദ്ധകാലത്താണ് അമേരിക്കയില്‍ ആദ്യമായി ഡെലൈറ്റ് സേവിംഗ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."