കടാതി പാലത്തിന് സമീപം വീണ്ടും കക്കൂസ് മാലിന്യം തള്ളി
മൂവാറ്റുപുഴ: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കടാതി പാലത്തിനു സമീപമുള്ള തോട്ടില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കക്കൂസ് മാലിന്യം തള്ളിയത്. തുടര്‍ച്ചയായി ആറാം തവണയാണ് ഈ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നത്. ഇവിടെ ആള്‍സഞ്ചാരം കുറഞ്ഞതും സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയാത്തതുമാണ് ഇവിടെ മാലിന്യം തള്ളാന്‍ പ്രധാനകാരണം. ഇരുട്ടിന്റെ മറവില്‍ ദൂരെ ദിക്കുകളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടുവന്നാണ് ഇവിടെ മാലിന്യം തള്ളുന്നത്.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടേയും വാളകം പഞ്ചായത്തിന്റേയും അതിര്‍ത്തി പ്രദേശമായ ഇവിടം കാട് പിടിച്ച് കെടക്കുന്നതും ഇവിടെ മാലിന്യം തള്ളാന്‍ പ്രധാന കാരണം. കഴിഞ്ഞ ദിവസം പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഇവിടെ കാടുകള്‍ വെട്ടിതെളിച്ച് ശുചീകരണം നടത്തിയിരുന്നു.
കടാതി- കാരണാട്ടുകാവ് വഴിക്കും വഴിവിളക്ക് ഇല്ലാത്തതിനാല്‍ ഈ പ്രദേശങ്ങളിലും അര്‍ധരാത്രി സമയങ്ങളിലും മാലിന്യം തള്ളുന്നുതും വ്യാപകമായിരിക്കുകയാണ്.
തുറസായ സ്ഥലത്ത് കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. മാലിന്യം നിക്ഷേപിച്ച് കഴിഞ്ഞാല്‍ രണ്ട് മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനവഭപ്പെടുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നു. രാത്രികാലങ്ങളില്‍ പൊലിസിന്റെ നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യം തള്ളിയ ഈ പ്രദേശങ്ങളില്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ക്ലോറിന്‍ ഇട്ട് ശുദ്ധീകരണം നടത്തിയെങ്കിലും മഴപെയ്യുന്നതോടെ ഈ മാലിന്യം കടാതി തോടിലേക്ക് ഒഴുകിയെത്തി മുവാറ്റുപുഴ ആറിലേക്കും ഒഴുകിയെത്തുമെന്ന് പറയപ്പെടുന്നു.
നിരവധി കുടിവെള്ള പദ്ധതികളുടെ കിണര്‍ മുവാറ്റുപുഴയാറിന് തീരത്തുണ്ട്. ഇത് കുടിവെള്ളത്തില്‍ കലരാനും സാധ്യതയുണ്ടന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."