അഭിപ്രായ സര്‍വേക്കെതിരേ ചെന്നിത്തല: പ്രതിപക്ഷ നേതാവിന് വിഭ്രാന്തിയെന്ന് കോടിയേരി
തിരുവനന്തപുരം: അഭിപ്രായ സര്‍വേ ഫലങ്ങളെല്ലാം എല്‍.ഡി.എഫ് തുടര്ഭരണത്തിലേറുമെന്ന് പ്രവചിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിഭ്രാന്തി പിടിപെട്ടിരിക്കുകയാണെന്ന് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എ.കെ.ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സര്‍വേ ഫലങ്ങളും തുടര്‍ഭരണം പ്രവചിച്ചപ്പോള്‍ സര്‍വേകള്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ് ചെന്നിത്തല.
സര്‍വേഫലം എല്‍.ഡി.എഫിന് അനുകൂലമായപ്പോള്‍ ചെന്നിത്തലയ്ക്ക് അവയെല്ലൊം പെയ്ഡ് സര്‍വേയായി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചില സര്‍വേകള്‍ യു.ഡി.എഫിന് 20- 20 പ്രവചിച്ചപ്പോള്‍ കൊട്ടിഘോഷിച്ച ചെന്നിത്തലയാണ് ഇപ്പോള്‍ സര്‍വേകള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നത്. എല്‍.ഡി.എഫിന് തുടര്‍ഭരണമെന്നത് ജനാഭിലാഷമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിക്കും മുന്‍പ് ചെന്നിത്തല പ്രസിദ്ധീകരിച്ച വോട്ടര്‍പ്പട്ടിക എങ്ങനെ ഔദ്യോഗികമാകുമെന്നും കോടിയേരി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."