പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് എന്തെല്ലാം ശ്രദ്ധിക്കാം
വളരെ ശ്രദ്ധയോടെയാണ് നമ്മള്‍ പല്ലുകളെ പരിചരിക്കുന്നത്. ശരീരത്തിനെന്ന പോലെ പല്ലുകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. പാനീയങ്ങള്‍ ഒഴിവാക്കിയും ബ്രഷ് ചെയ്യാന്‍ അധികനേരം ചെലവഴിക്കാതെയും ഇരുന്നാല്‍ പല്ലുകള്‍ക്ക് ദീര്‍ഘായുസ് നല്‍കാനാകും. ദന്തശുചിത്വത്തിന് പല്ലുതേയ്ക്കണം. പക്ഷേ അധികനേരമാകരുത്. അധികനേരം ബ്രഷ് ചെയ്താല്‍ സെന്‍സിറ്റിവിറ്റി ഉണ്ടാകും. രണ്ടോ മൂന്നോ മിനിട്ടില്‍ കൂടുതല്‍ ബ്രഷ് ചെയ്യരുതെന്നാണ് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍(എഡിഎ) നിര്‍ദേശിക്കുന്നത്. മോണരോഗങ്ങള്‍ക്ക് വായില്‍ ഉപ്പുവെള്ളം കൊള്ളുന്നത് നല്ലതാണ്.
പല്ല് പുളിക്കുന്നു എന്തെങ്കിലും കടിച്ചാല്‍ മോണയില്‍ നിന്ന് ചോര വരുന്നു പല്ലിലെ പോട് കാരണം ചെവിയും തലയും വേദനിക്കുന്നു...ഇങ്ങനെയുള്ള പരാതികളാണ് പല്ലിനെ കുറിച്ചുള്ളത്. രാവിലെയും രാത്രിയും ബ്രഷിങ്ങ് വഴി പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവും ബാക്ടീരിയകളും നീക്കം ചെയ്യപ്പെടുന്നു. ഇവ നീക്കാതെ കിടന്നാല്‍ കട്ടിയാവുകയും ക്രമേണ മോണയില്‍ പഴുപ്പും വീക്കവുമുണ്ടാവുന്നു. വര്‍ഷത്തില്‍ ഒരിക്കെലെങ്കിലും പല്ലിന്റെ പരിശോധന നടത്തുന്നത് മോണരോഗങ്ങളെ പ്രതിരോധിക്കാന്‍ ഉപകരിക്കും.
പല്ല് തേച്ച ഉടനെ ആഹാരം കഴിക്കരുത്. ആഹാരത്തിനും ശേഷം വായില്‍ അമ്ലത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നതുകൊണ്ട് ഭക്ഷണം കഴിച്ച ഉടനെ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഇനാമല്‍ നഷ്ടമാകാന്‍ ഇടയാക്കും .ഒരു ചെറിയ മഞ്ഞ നിറം തന്നെയാണ് ആരോഗ്യമുള്ള പല്ലുകള്‍ക്കു വേണ്ടത്
ആരോഗ്യമുള്ള പല്ലുകള്‍ക്കായി രണ്ട് നേരം പല്ല് തേയ്ക്കുന്നതിനൊപ്പം പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും വളരെ അത്യാവശ്യമാണ്. പല്ലുകളെ സംരക്ഷിക്കുന്നതിന് അന്നജം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദന്താരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്.
എങ്ങനെ പല്ലുതേയ്ക്കാം എന്ന് നോക്കാം. ദന്തരോഗങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം ചെറിയ കുട്ടികളെ പത്ത് വയസ്സുവരെയെങ്കിലും ശരിയായ ബ്രഷിങ് മാതാപിതാക്കള്‍ തന്നെ ശീലിപ്പിക്കണമെന്നതാണ്. കുട്ടികളും മുതിര്‍ന്നവരും മൃദുവായ ബ്രഷ് പല്ലുതേയ്ക്കാന്‍ ഉപയോഗിക്കുക. കട്ടികൂടിയ ബ്രഷ് ഉപയോഗിക്കുമ്പോള്‍ പല്ലിന് തേയ്മാനം കൂടുന്നു. ദിവസവും രണ്ടു നേരം പല്ലുതേയ്ക്കണം, മൂന്നുമിനിറ്റ് മുതല്‍ അഞ്ചുമിനിറ്റ് വരെയാണ് ശരിയായ പല്ലുതേപ്പിന് അവശ്യം. കൂടുതല്‍ നേരം തേച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗം കൂടിയാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."