'ഇപ്പോഴാണ് നിങ്ങൾ സഹായിക്കേണ്ടത്' യു.എസ് കോൺഗ്രസിനോട് സെലൻസ്‌കി
കീവ്
റഷ്യക്കെതിരായ ചെറുത്തുനിൽപ്പിന് യു.എസ് കോൺഗ്രസിനോട് കൂടുതൽ സഹായം തേടി ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി. റഷ്യയിൽ നിന്നുള്ള ഇറക്കുമതി തടയണമെന്നും റഷ്യൻ ജനപ്രതിനിധികൾക്കുമേൽ കടുത്ത ഉപരോധമേർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേൾ ഹാർബർ ആക്രമണം, സെപ്റ്റം.11 ഭീകരാക്രമണം എന്നിവ ഒാർമിപ്പിച്ചാണ് സെലൻസ്‌കി യു.എസ് ജനപ്രതിനിധിസഭയോട് വെർച്വലായി സംസാരിച്ചത്. 'ഇപ്പോഴാണ് ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണ്ടത്. കൂടുതലായി സഹായിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. സാമ്പത്തികസഹായത്തെക്കാൾ വലുതാണ് സമാധാനം. അധിനിവേശം നിർത്താൻ യു.എസ് ഇടപെടണ'മെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഉക്രൈന് 80 കോടി ഡോളറിന്റെ സുരക്ഷാസഹായം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും കീഴടക്കാൻ പറ്റാതെ യുദ്ധമുഖത്ത് പാടുപെടുന്ന റഷ്യൻ സൈന്യത്തോട് കീഴടങ്ങാൻ സെലെൻസ്‌കി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ചെച്‌നിയയിൽ റഷ്യ നേരിട്ടതിനേക്കാൾ മോശമായ നഷ്ടം റഷ്യക്ക് ഉക്രൈനിൽ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. അതിനിടെ യൂറോപ്യൻ കൗൺസിലിൽ നിന്ന് റഷ്യ പിന്മാറി. ഉക്രൈനിൽ ലക്ഷ്യം നേടുമെന്ന് പ്രസിഡന്റ് പുടിൻ ആവർത്തിച്ചു. അതേസമയം ഉക്രൈനിൽ നാറ്റോ സമാധാനസേനയെ വിന്യസിക്കണമെന്ന് പോളണ്ടും സ്ലോവാക്യയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."