HOME
DETAILS
MAL
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
backup
August 19 2016 | 18:08 PM
കൊച്ചി: ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 1986 മുതല്‍ 2010 മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വസ്തുവിന് വില കുറച്ച് കാണിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പില്‍ വന്നു. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ അണ്ടര്‍ വാല്വേഷന്‍ കേസുകളാണ് പരിഗണിക്കുന്നത്.
കുറവ് മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും അടയ്ക്കുന്നതിന് നോട്ടീസ് ലഭിച്ചവര്‍ക്ക്, രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കി മുദ്രവിലയില്‍ തുച്ഛമായ തുക മാത്രം അടച്ച് തുടര്‍ന്നുളള ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകാവുന്നതാണ്. ഈ അവസരം പ്രയോജനപ്പെടുത്തി അണ്ടര്‍ വാല്യുവേഷന്‍ കേസുകളില്‍ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് ജില്ല രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 2375128.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."