HOME
DETAILS
MAL
കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് യോഗത്തിനെത്തിച്ചു; മന്ത്രി ശൈലജയ്ക്ക് എതിരേ പരാതി
backup
March 23 2021 | 04:03 AM
ആലുവ: എല്‍.ഡി.എഫ് തെരെഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിച്ചതിന് മന്ത്രി കെ.കെ ശൈലജയ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ യോഗത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ചീഫ് ഇലക്ഷന് ഏജന്റ് ബാബു പുത്തനങ്ങാടിയാണ് പരാതി നല്‍കിയത്.
കീഴ്മാട് എന്‍.കെ ഹാളില്‍ ആരോഗ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ അംഗങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നാവശ്യപ്പെട്ട് നാലാം വാര്‍ഡ് എ.ഡി.എസ് പ്രസിഡന്റ് വാട്സാപില്‍ വോയ്സ് മെസേജിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. പെന്ഷന്, ചികിത്സാ സഹായം സംബന്ധിച്ച് പരിപാടിയില്‍ ചര്‍ച്ച നടത്തുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."