കനത്ത മൂടല്‍ മഞ്ഞില്‍ തപ്പി തടഞ്ഞ് ഡല്‍ഹി; 29 ട്രെയിനുകള്‍ വൈകുന്നു
ന്യൂഡല്‍ഹി: അതിശൈത്യത്തിലും കനത്ത മൂടല്‍ മഞ്ഞിലും ജനജീവിതം സ്തംഭിച്ച് ഡല്‍ഹി. ഇന്ന് രാവിലെ ഡല്‍ഹിയിലെ കാഴ്ചാപരിധി ഏറ്റവും കുറഞ്ഞ നിരക്കിലായി. കാഴ്ച പരിധി മങ്ങിയതിനാല്‍ റോഡുകളില്‍ വാഹനങ്ങള്‍ വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്. 29 ട്രെയിനുകള്‍ വൈകിയോടുകയാണ്.
ഉത്തരേന്ത്യയിലാകെ മൂടല്‍മഞ്ഞിന്റെ സാഹചര്യമാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പൂജ്യം കാഴ്ചാപരിധിയാണ് ഇന്ന് രാവിലെയുണ്ടായത്.
രണ്ട് ദിവസം കൂടി കനത്ത ശൈത്യം ഉത്തരേന്ത്യയില്‍ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തണുപ്പില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് താമസിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഇരുന്നൂറോളം നൈറ്റ് ഷെല്‍റ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 22,000 പേര്‍ക്ക് താമസിക്കാവുന്ന ഷെല്‍ട്ടറുകളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇവര്‍ക്ക് രണ്ടു നേരത്തെ ഭക്ഷണം നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശീതതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. യു.പി, പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങള്‍ ശൈത്യകാല അവധി നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."