HOME
DETAILS

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയില്ല; പാര്‍ട്ടിയോടാണ് ഉത്തരവാദിത്തം; എന്‍.എസ്.എസിന് ചെന്നിത്തലയുടെ മറുപടി

  
backup
January 09 2023 | 07:01 AM

ramesh-chennithala-reply-to-sukumaran-nair-congress

തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി യു.ഡി.എഫ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിലപാട്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന വാദത്തില്‍ അര്‍ഥമില്ലെന്നും എന്‍.എസ്.എസ് നേതൃത്വത്തിന്റെ വിമര്‍ശനത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ ശശി തരൂരിനെ പ്രശംസിക്കുകയും ചെന്നിത്തലയേയും വി.ഡി.സതീശനേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയത് കൊണ്ടാണ് യു.ഡി.എഫ് തോല്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി.

'പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും മതേതര നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നും ആ നിലപാട് തന്നെയായിരിക്കും. ഞാന്‍ എന്നും കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടിയാണ് എന്നെ വളര്‍ത്തിയതും സ്ഥാനങ്ങളിലെത്തിക്കുകയും ചെയ്തിട്ടുള്ളത്. പാര്‍ട്ടിയോടാണ് ഏറ്റവും വലിയ ഉത്തരവാദിത്തമുള്ളത്', ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago