തമിഴ്‌നാട്ടില്‍ ന്യൂനപക്ഷങ്ങളെ അകറ്റുന്ന പ്രഖ്യാപനങ്ങളുമായി ബി.ജെ.പി: അതൃപ്തിയുമായി എ.ഐ.എ.ഡി.എം.കെ.
ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമവും ഗോവധ നിരോധന നിയമവും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി. ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. അയല്‍സംസ്ഥാനങ്ങളിലേക്കുള്ള അറവുമാടുകളുടെ നീക്കം തടയുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. അതേ സമയം വിവാദ വാഗ്ദാനങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ അകലുമോ എന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട് എ.ഐ.എ.ഡി.എം.കെ.
ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ടാണ് പല പ്രഖ്യാപനങ്ങളും. ഹൈന്ദവ ക്ഷേത്രങ്ങള്‍ ആചാര്യന്മാരും സന്യാസിമാരും ഉള്‍പ്പെട്ട പ്രത്യേക ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കും. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗോശാല സ്ഥാപിക്കും. ഗ്രാമീണ മേഖലയിലെ പൂജാരിമാര്‍ക്ക് മാസാന്തം 5000 രൂപ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
ദ്രാവിഡ കക്ഷികള്‍ക്ക് ശക്തമായ സ്വാധീനമുള്ള തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വക്ക് എത്ര സ്വീകാര്യത കിട്ടുമെന്നുതന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."