ഈ വര്‍ഷം 1,75,025 ഇന്ത്യക്കാര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം
കൊച്ചി: ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ 1,75,025 പേര്‍ക്ക് അവസരം ലഭിക്കും. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇന്ത്യയും സൗദിയുമായി ഒപ്പുവച്ച ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലമും സഊദി ഹജ്ജ്, ഉംറ ഉപമന്ത്രി ഡോ. ആദില്‍ഫത്താഹ് ബിന്‍ സുലൈം മഷും ആണ് കരാറില്‍ ഒപ്പു വെച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്വാട്ടയാണ് ഇത്തവണ ഇന്ത്യയ്ക്ക് അനുവദിച്ചിരിക്കുന്നത്.
ഇതിന് മുന്‍പ് 2019 ലാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചത്. ഇതിന് ശേഷം 2020 ലും 2021 ലും കൊവിഡ് മഹാമാരി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം 79237 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. ഈ വര്‍ഷം ഇന്ത്യയ്ക്കുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട സഊദി സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയെങ്കിലും കേന്ദ്ര ഹജ്ജ് നയം പ്രഖ്യാപിക്കാന്‍ വൈകുന്നത് മൂലം അപേക്ഷ സ്വീകരിക്കാന്‍ ഇനിയും തീരുമാനമായിട്ടില്ല.
അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള ഹജ്ജ് പോളിസിയുടെ കരട് രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിന്റെ പ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. അഞ്ച് വര്‍ഷ ഹജ്ജ് പോളിസിയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇന്ത്യയ്ക്ക് അനുവദിച്ചിരിക്കുന്ന ക്വാട്ട വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും 5766 പേര്‍ക്കാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഈ വര്‍ഷം കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഹജ്ജ് യാത്രയ്ക്കുള്ള എംബാര്‍ക്കേഷന്‍ പോയന്റുകളായി ഉള്‍പ്പെടുത്തുമെന്നാണ് ഹജ്ജ് നയത്തിന്റെ കരട് രേഖയില്‍ നിന്നും വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."