ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; മാടപ്പള്ളിയില്‍ സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി
കോട്ടയം: മാടപ്പള്ളിയിലെ കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെയുണ്ടായ നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാഹനങ്ങളെ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ചങ്ങനാശ്ശേരി നഗരത്തില്‍ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങള്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയില്‍ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലിസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
അതേസമയം മാടപ്പള്ളിയില്‍ ഇന്നലെ കെ റെയില്‍ അധികൃതര്‍ ഇട്ട കല്ലുകള്‍ കാണാനില്ല. മൂന്നുകല്ലുകളും എടുത്തുമാറ്റി.ഇന്ന് മടപ്പള്ളി പ്രദേശത്ത് കെ റെയില്‍ അതിരടയാള കല്ലിടല്‍ ഉണ്ടാകില്ല. കൂടുതല്‍ പ്രകോപനം സൃഷ്ടിക്കണ്ടായെന്ന തീരുമാനത്തെ തുടര്‍ന്നാണിത്
കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. നാട്ടുകാര്‍ക്ക് നേരെ പൊലിസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലിസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."