ജോഷിമഠ്: സുപ്രിം കോടതി അടിയന്തര വാദം കേള്‍ക്കില്ല
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിലും സമീപ പ്രദേശങ്ങളിലും ഭൂമി തകര്‍ച്ചമൂലമുണ്ടായ സംഭവങ്ങളില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കില്ല. കേസ് ജനുവരി 16ന് പരിഗണിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും പരമോന്നത കോടതിയുടെ പരിഗണനയില്‍ വരണമെന്നില്ല. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി.
തിങ്കളാഴ്ച ജോഷിമഠിലെ 68 വീടുകളില്‍ കൂടി വിള്ളലുണ്ടായി. ഇതോടെ വിള്ളലും തകര്‍ച്ചയും ബാധിച്ച വീടുകളുടെ എണ്ണം 678 ആയി. 27 കുടുംബങ്ങളെ കൂടി തിങ്കളാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
അപകടാവസ്ഥയിലായ 200ഓളം വീടുകള്‍ക്കുചുറ്റും ജില്ല ഭരണകൂടം ചുവപ്പ് അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വീടുകളിലുള്ളവരോടൊക്കെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ വാടക വീടുകളിലേക്കോ മാറാന്‍ ജില്ല ഭരണകൂടം ആവശ്യപ്പെട്ടു. ഇങ്ങനെ മാറുന്നവര്‍ക്ക് അടുത്ത ആറുമാസത്തേക്ക് 4000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."