സത്യവാങ്മൂലത്തില്‍ കെ. സുരേന്ദ്രന്‍ നല്‍കിയത് തെറ്റായ കാര്യങ്ങള്‍, വിവരാവകാശ രേഖ പുറത്ത്
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസം സംബന്ധിച്ച് നല്‍കിയ കാര്യങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ.
1987-90 ബാച്ചില്‍ ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് സയന്‍സ് ബിരുദം നേടിയെന്നാണ് എന്‍.ഡി.എയുടെ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 1987-90 ബാച്ചില്‍ കെ. സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ ഭവനില്‍ നിന്നുള്ള രേഖകള്‍ തെളിയിക്കുന്നത്.
94212 രജിസ്റ്റര്‍ നമ്പറില്‍ ഈ ബാച്ചില്‍ പരീക്ഷയെഴുതിയ കെ. സുരേന്ദ്രന്‍ തോറ്റവരുടെ ലിസ്റ്റിലാണ് ഉള്ളത്.
യൂനിവേഴ്‌സിറ്റി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കൂടിയായ ഡെപ്യൂട്ടി രജിസ്ട്രാര്‍ ആണ് വിവരാവകാശം വഴിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഇതേ രേഖകള്‍ തന്നെയാണ് സുരേന്ദ്രന്‍ സമര്‍പ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."