'കീറിയ വസ്ത്രം ധരിച്ച് തണുത്ത് വിറച്ച് മൂന്നു പെണ്‍കുട്ടികള്‍; ചര്‍ച്ച ചെയ്യേണ്ടത് എന്റെ ടീ ഷര്‍ട്ടിനെ കുറിച്ചല്ല കൊടുംതണുപ്പിലും കീറത്തുണി മാത്രമുള്ള രാജ്യത്തെ ജനതയെ കുറിച്ച്'- രാഹുല്‍
ചണ്ഡീഗഡ്: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ ഉത്തരേന്ത്യയിലെ വസ്ത്രധാരണമായിരുന്നു വലിയ ചര്‍ച്ചാ വിഷയം. കൊടുംതണുപ്പിലും ടീഷര്‍ട്ട് മാത്രം ധരിച്ച് എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്നായിരുന്നു രാഹുല്‍ നേരിട്ട ചോദ്യം. അതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍.
ജനങ്ങള്‍ എന്നോട് ചോദിക്കുന്നത് ഈ തണുപ്പത്ത് എങ്ങനെയാണ് ടീഷര്‍ട്ട് മാത്രം ധരിക്കുന്നത്, തണുപ്പ് അനുഭവപ്പെടുന്നില്ലേ എന്നാണ്. യാത്ര തുടങ്ങിയപ്പോള്‍ കേരളത്തില്‍ ചൂടായിരുന്നു. മധ്യപ്രദേശിലേക്ക് എത്തിയപ്പോള്‍ ചെറുതായി തണുപ്പ് തുടങ്ങി.
ഈ തണുപ്പിനിടെ ഒരു ദിവസം മൂന്ന് പാവപ്പെട്ട പെണ്‍കുട്ടികള്‍ എന്റെ അടുത്ത് വന്നു. ഞാന്‍ അവരെ ചേര്‍ത്തുപിടിച്ചപ്പോള്‍ അവര്‍ തണുപ്പുകൊണ്ട് വിറക്കുന്നുണ്ടായിരുന്നു. കീറിയ വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. നല്ല വസ്ത്രം പോലും ധരിക്കാനുണ്ടായിരുന്നില്ല. ആ ദിവസമാണ് ഞാന്‍ ടീഷര്‍ട്ട് മാത്രമേ ധരിക്കുകയുള്ളു എന്ന തീരുമാനം എടുത്തത്. അതിനുശേഷം എനിക്ക് തണുത്തിട്ടില്ല. രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
തന്റെ വസ്ത്രധാരണത്തെ കുറിച്ചല്ല, ഭാരത് ജോഡോ യാത്രയില്‍ തന്നോടൊപ്പം യാത്ര ചെയ്ത പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും കീറിയ വസ്ത്രങ്ങളെ കുറിച്ചാണ് യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
इस टी-शर्ट से बस इतना इज़हार कर रहा हूं,
— Rahul Gandhi (@RahulGandhi) January 9, 2023
थोड़ा दर्द आपसे उधार ले रहा हूं। pic.twitter.com/soVmiyvjqA
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."