അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം ഇന്ന് നടക്കും
എടച്ചേരി: ഈ അധ്യയന വര്‍ഷത്തെ അധ്യാപക ക്ലസ്റ്റര്‍ പരിശീലന പരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും. വരും വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈടെക് സംവിധാനത്തോട് കൂടിയതാവുമെന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ വീഡിയോ സന്ദേശത്തോടെയാണ് പരിശീലന പരിപാടി ആരംഭിക്കുക. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള ആദ്യത്തെ ക്ലസ്റ്ററാണ് ഇന്ന് നടക്കുന്നത്.
വിദ്യാലയങ്ങളില്‍ അധ്യയനം തുടങ്ങി രണ്ടര മാസം പിന്നിട്ടതിന് ശേഷമാണ് ഈ അധ്യയന വര്‍ഷത്തെ ആദ്യത്തെ ക്ലസ്റ്റര്‍ പരിശീലനം. കേരളത്തിലെ മുഴുവന്‍ ബി.ആര്‍ സി കളിലുമായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ പതിനായിരക്കണക്കിന് അധ്യാപകരാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുക. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്ലാസ്സ് തല പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാതെ വിദ്യാലയങ്ങളുടെ അക്കാദമിക, ഭൗതിക, സാമൂഹ്യ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ആഴത്തിലുളള ചര്‍ച്ചകളാണ് ഇന്നത്തെ ക്ലസ്റ്ററില്‍ അധ്യാപകര്‍ നടത്തേണ്ടത്.
ഇത്തവണ എല്ലാ ക്ലാസ്സുകളിലും പരിശീലന വിഷയം ഒന്നു തന്നെയാണ്. സ്‌കൂളുകളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതികള്‍ അക്കാദമികം, ഭൗതികം, സാമൂഹ്യം എന്നിങ്ങനെ വേര്‍തിരിച്ച് അധ്യാപകരില്‍ നിന്നും വികസന പദ്ധതികള്‍ എഴുതി വാങ്ങും. ഇതനുസരിച്ചുളള വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ മിക്ക വിദ്യാലയങ്ങളിലും നടപ്പിലാക്കാനാണ് സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും ഉദ്ദേശിക്കുന്നത്. കൂടാതെ അക്കാദമിക രംഗങ്ങളില്‍ കൂടുതല്‍ മികവ് പുലര്‍ത്താനുളള നിരവധി പരിശീലനങ്ങളും അധ്യാപകര്‍ക്ക് നല്‍കും. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഏജന്‍സിയായ എസ്.സി.ഇ.ആര്‍.ടി ക്കാണ് അധ്യാപക പരിശീലനത്തിന്റെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."