HOME
DETAILS
MAL
ആഗോള നിക്ഷേപക സംഗമം 808 കോടിയുടെ പദ്ധതികൾ നടപ്പാക്കി: വ്യവസായ മന്ത്രി
backup
March 18 2022 | 06:03 AM
തിരുവനന്തപുരം
2020ലെ അസെൻഡ് ആഗോള നിക്ഷേപക സംഗമത്തിൽ സമർപ്പിച്ച 808 കോടിയുടെ 31 പദ്ധതികൾ നടപ്പാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. 9,345 കോടിയുടെ 53 പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. 27 പദ്ധതികൾ ഉപേക്ഷിച്ചു. 37 പദ്ധതികളിലെ തുടർ നടപടി തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.
വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങൾ ലാഭത്തിലാണ്. ചരിത്രത്തിലാദ്യമായി കെ.എം.എം.എൽ 300 കോടി രൂപ ലാഭം നേടിയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."