സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച്ച അവധി; വിയോജിച്ച് സംഘടനകള്‍, തീരുമാനമായില്ല
തിരുവനന്തപുരം: ആശ്രിത നിയമനത്തില്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും നാലാം ശനിയാഴ്ച്ച വ്യവസ്ഥകളോടെ അവധി നല്‍കുന്നതിലും സര്‍വീസ് സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചതോടെ ചീഫ് സെക്രട്ടറി വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു.
അഞ്ച് കാഷ്വല്‍ ലീവുകള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ഉപാധിവെച്ചതോടെയാണ് സംഘടനകള്‍ എതിര്‍ത്തത്. നിലവില്‍ ഒരുവര്‍ഷം 20 കാഷ്വല്‍ ലീവുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളത്. നാലാം ശനിയാഴ്ച അവധി നല്‍കുന്നതോടെ ഈ കാഷ്വല്‍ ലീവുകളുടെ എണ്ണം 15 ആയി കുറയ്ക്കും. ഇതിനെ സംഘടനകള്‍ എതിര്‍ത്തു.
ആശ്രിതനിയമനത്തില്‍ നിലവിലുള്ള രീതി തുടരണമെന്നും ചര്‍ച്ചയില്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് ആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാള്‍ക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെന്നു സമ്മതപത്രം കൊടുത്താല്‍ ജോലി നല്‍കുന്നതിനും നിശ്ചിത സമയത്തിനകം ജോലി ലഭിക്കാത്തവര്‍ക്കു പത്തു ലക്ഷംരൂപ നല്‍കാനുമാണ് സര്‍ക്കാര്‍ ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."