HOME
DETAILS
MAL
വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ലെന്ന് ധനമന്ത്രി
backup
March 18 2022 | 06:03 AM
തിരുവനന്തപുരം
നികുതിയുടെ പേരിൽ വ്യാപാരികളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കണമെന്ന നിലപാട് സർക്കാരിനില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വ്യാപാരി സൗഹൃദ നികുതി വകുപ്പ് വേണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സ്വർണവ്യാപാര മേഖലയിൽ നികുതി കാലോചിതമായി വർധിച്ചിട്ടില്ല. ഇ വേ ബിൽ സംസ്ഥാനത്ത് നടപ്പാക്കണമെന്നാണ് ആഗ്രഹം. എന്നാൽ സ്വർണവ്യാപാരികൾ ഇതംഗീകരിക്കുന്നില്ല. അന്യസംസ്ഥാനങ്ങളിൽനിന്ന് സ്വർണം കൊണ്ടുവരുമ്പോൾ ഇ വേ ബില്ലുണ്ടെങ്കിൽ തട്ടിപ്പോ കൊള്ളയോ നടക്കാനുള്ള സാധ്യതയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. വ്യാപാരികൾ സമൂഹത്തിന് ഏറ്റവും സഹായം ചെയ്യുന്ന വിഭാഗമാണ്. അതിൽ ഒരു വിഭാഗം അവർക്ക് ലഭിക്കുന്ന നികുതി സംസ്ഥാനത്തിന് തിരിച്ചടയ്ക്കാത്ത സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."