തെരഞ്ഞടുപ്പിൽ തോറ്റവർക്ക് സീറ്റ് നൽകരുത് ; ലിജുവിനെതിരേ കെ. മുരളീധരന്റെ നീക്കം ഹൈക്കമാൻഡിന് കത്തയച്ചു
കോഴിക്കോട്
രാജ്യസഭാ സീറ്റിലേക്ക് സമീപകാല തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്ന് കെ. മുരളീധരൻ. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിന് കത്തയച്ചു.
എം. ലിജുവിനെ സ്ഥാനാർഥിയാക്കണെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെടുന്നതിനിടെയാണ് മുരളീധരന്റെ ഇടപെടൽ. തെരഞ്ഞെടുപ്പിൽ തോറ്റവർ ആ മണ്ഡലങ്ങളിൽ പോയി ജോലി ചെയ്യണമെന്നും മണ്ഡലം പിടിച്ചെടുക്കണമെന്നുമാണ് മുരളീധരന്റെ നിലപാട്.
ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെ.പി.സി.സി ഭാരവാഹികളും ഹൈക്കമാൻഡിന് കത്തയച്ചു. തെരഞ്ഞെടുപ്പിൽ തോറ്റവർ പരിഗണിക്കപ്പെടരുതെന്ന തീരുമാനം നടപ്പായാൽ അത് ലിജുവിനും വി.ടി ബൽറാമിനും സതീശൻ പാച്ചേനിക്കും പ്രതികൂലമാകും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ലിജു അമ്പലപ്പുഴയിലും ബൽറാം തൃത്താലയിലും സതീശൻ കണ്ണൂരിലും പരാജയപ്പെട്ടിരുന്നു. വനിതയെയാണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതെങ്കിൽ പരിഗണനയിൽ മുൻപന്തിയിലുള്ള ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ മാറ്റിനിർത്തപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."