HOME
DETAILS

പങ്കാളിത്ത പെന്‍ഷന്‍ ലഭിക്കുമെന്ന് ഉറപ്പില്ല: മന്ത്രി ടി.പി രാമകൃഷ്ണന്‍

  
backup
August 19 2016 | 18:08 PM

%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%ad%e0%b4%bf

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ സംസ്ഥാന ജീവനക്കാര്‍ക്ക് ലഭിക്കുമെന്ന് ഒരു ഗ്യാരന്റിയുമില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. 2004മുതല്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാനം പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയിരുന്നില്ല. ജീവനക്കാരുടെ എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. പങ്കാളിത്ത പെന്‍ഷനോട് ആര്‍ക്കും യോജിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാഷ്ട്രീയകാരണങ്ങളാല്‍ ചില സംഘടനകള്‍ അനുകൂലിക്കുകയായിരുന്നു. ജീവനക്കാരുടെ പൊതുതാല്‍പര്യത്തിന് പങ്കാളിത്തപെന്‍ഷന്‍ സഹായകമല്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ലേബര്‍ ഓഫളസേഴ്‌സ് ഫോറം സംഘടിപ്പിച്ച ലേബര്‍ ഓഫിസര്‍മാരുടെ യാത്രയയപ്പ് ചടങ്ങില്‍ മന്ത്രി പറഞ്ഞു.

ശമ്പളവും പെന്‍ഷനും നല്‍കുന്നത് ജനങ്ങളുടെ പണം ഉപയോഗിച്ചാണെന്ന് ജീവനക്കാര്‍ക്ക് ബോധ്യംവേണം. ജനങ്ങളോടുള്ള ഉത്തരവാദിത്വം ജീവനക്കാരുടെ പ്രവര്‍ത്തനത്തിലും മനസിലുമുണ്ടാകണം. തൊഴിലാളികളോട് പക്ഷപാതിത്വമുള്ള സര്‍ക്കാരാണെന്ന് മനസിലാക്കിവേണം തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും തൊഴില്‍ സംരക്ഷണം ഇല്ലാതാക്കിയുമുള്ള കേന്ദ്രനയങ്ങള്‍ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ലേബര്‍ ഓഫിസര്‍മാരായി വിരമിച്ച എം.സൈനുലാബ്ദ്ദീന്‍, കെ.പി രാധാകൃഷ്ണന്‍, ബോണിവര്‍ഗീസ്, എന്‍.സത്യമൂര്‍ത്തി, ടി.നസീര്‍ഖാന്‍, എം.എസ് നാരായണന്‍ നമ്പൂതിരി, സി.ജി മേരി, പി.കെ രമേശന്‍, ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍മാരായ പി.ചന്ദ്രബോസ്, എസ്.രാധാമണി, പി.രാജന്‍, സുധാകരന്‍പിള്ള, കോശിപണിക്കര്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ജീവനക്കാരുടെ മക്കളില്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago