HOME
DETAILS

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ചര്‍ച്ച പരാജയം

  
backup
August 19 2016 | 19:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍, ബി.ഡി.എസ് കോഴ്‌സുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

മാനേജ്‌മെന്റ് സീറ്റില്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റിലേയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തന്നെ അലോട്ട്‌മെന്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികളെ അറിയിച്ചതോടെയാണ് ഇന്നലെ നടത്തിയ രണ്ടാംഘട്ട ചര്‍ച്ച പരാജയപ്പെട്ടത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അറിയിച്ചതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കൂടുതല്‍ പ്രതിസന്ധിയിലുമായി.

ഇത്തരമൊരു നിലപാടാണ് സര്‍ക്കാരിനെങ്കില്‍ സര്‍ക്കാരുമായി ഈ വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കില്ലെന്നു വ്യക്തമാക്കി മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്നു ഇറങ്ങിപ്പോയി.

ഇനിയുള്ള ചര്‍ച്ച മുഖ്യമന്ത്രിയുമായി ആണെന്നും മുഖ്യമന്ത്രിക്കും ഈ നിലപാടാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തെിയെങ്കിലും അദ്ദേഹം ഓഫിസില്‍ ഉണ്ടായിരുന്നില്ല.

ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നു അസോസിയേഷന്‍ ഭാരവാഹികള്‍ യോഗം ചേരുകയും സ്വന്തം നിലക്ക് പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു.

മുഴുവന്‍ സീറ്റുകളിലേക്കും കോളജുകള്‍ തന്നെ നീറ്റ് പട്ടികയില്‍ നിന്നു പ്രവേശനം നടത്തുമെന്നു അസോസിയേഷന്‍ സെക്രട്ടറി വി. അനില്‍ അറിയിച്ചു. മെറിറ്റ്, മാനേജ്‌മെന്റ് എന്‍.ആര്‍.ഐ ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലും സര്‍ക്കാര്‍ പ്രവേശനം നടത്തിയാല്‍ കോളജുകള്‍ പ്രവര്‍ത്തിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടാണ് മാനേജ്‌മെന്റിനുള്ളത്.

തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ പോയതോടെ ഫീസ് ഘടന സംബന്ധിച്ചുള്ള ചര്‍ച്ചയും നടന്നില്ല. തിങ്കളാഴ്ച സ്വന്തം നിലക്കുള്ള പ്രവേശന നടപടികളുമായി മുന്നോട്ടുപോകാനാണ് അസോസിയേഷന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago

No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago