തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ല; വിമര്‍ശനവുമായി മനീഷ് തിവാരി
ന്യൂഡല്‍ഹി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ നെഹ്‌റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 (G 23) നേതാവ് മനീഷ് തിവാരിയും. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും നേതൃനിരയിലുള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്നും മനീഷ് തിവാരി വിമര്‍ശിച്ചു. പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദു പാര്‍ട്ടിയെ തകര്‍ത്തു. സിദ്ദുവിന് പദവി നല്‍കിയവര്‍ മറുപടി പറയണം. സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് മുക്തഭാരതത്തിലേക്ക് ഉറ്റുനോക്കേണ്ട അവസ്ഥയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഗ്രൂപ്പ് 23 നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി പങ്കുവച്ചിരുന്നു. ഗ്രൂപ്പ് 23 മുന്‍പോട്ട് വച്ച ആവശ്യങ്ങളില്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്. പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പ് 23 ന്റെ ആവശ്യം. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."