HOME
DETAILS

ശശി തരൂരിനെ എൻ.എസ്.എസ് അംഗീകരിക്കുമ്പോൾ

  
backup
January 11 2023 | 03:01 AM

895321532-2

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

എൻ.എസ്.എസിന്റെ പ്രിയ പുത്രൻ ശശി തരൂർ തന്നെയെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രഖ്യാപിച്ചിരിക്കുന്നു. ലോക പൗരനായ തരൂർ ഇന്ത്യൻ പ്രധാനമന്ത്രിയാവാനും യോഗ്യനെന്നും സുകുമാരൻ നായർ. കേരളത്തിന്റെ മുഖ്യമന്ത്രിയാവാനും ഒരുക്കമെന്ന് ശശി തരൂരും. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം തരൂരിനെ ചുറ്റി പുതിയ ഭ്രമണപഥത്തിലേക്ക് തിരിയുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി രാഷ്ട്രീയം പറയുന്നതിൽ അതിശയിക്കേണ്ടതില്ല. സംഘടനയുടെ സ്ഥാപകൻ മന്നം രാഷ്ട്രീയം കളിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരനെന്ന നിലയ്ക്ക് ശശി തരൂരിനും പ്രതികരിക്കാൻ അവകാശമുണ്ട്. മുഖ്യമന്ത്രിയാവാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ജനങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ തയാറാണെന്ന് തരൂർ മറുപടി പറഞ്ഞത്.


മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനു കിട്ടിയ ക്ഷണവും ലഭിച്ച വലിയ സ്വീകരണവും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ ഹൃദ്യമായ പ്രസംഗവുമെല്ലാം യാദൃച്ഛികമായിരിക്കാം. പക്ഷേ കോൺഗ്രസ് രാഷ്ട്രീയത്തിലെ സമവാക്യങ്ങളെയൊക്കെയും എൻ.എസ്.എസ് വഴി തിരിച്ചുവിട്ടിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാൽ മുഖ്യമന്ത്രിയാവേണ്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് ശേഷം സതീശൻ നല്ല ആത്മവിശ്വാസത്തിലാണ്. അദ്ദേഹം നേരിട്ടുതന്നെയാണ് പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനു വേണ്ടി പ്രചാരണത്തിന് നേതൃത്വം നൽകിയത്. ഉമാ തോമസ് വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. അത് കോൺഗ്രസിന് വലിയ ഊർജം സമ്മാനിക്കുകയും ചെയ്തു. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എന്നാൽ കൊടുങ്കാറ്റ് പോലെ ശശി തരൂർ വന്നത് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. തരൂരിന്റെ കോഴിക്കോട്ടെ പര്യടനം ജനങ്ങൾ ഏറ്റെടുക്കുകതന്നെ ചെയ്തു. ബിഷപ്പുമാരെ സന്ദർശിച്ചും പാണക്കാട്ടെത്തി സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുമായി സംസാരിച്ചും പൊതുയോഗങ്ങളിൽ പ്രസംഗിച്ചും തരൂർ ഒരു നായകന്റെ നിലയിലേക്കുയർന്നത് വളരെ പെട്ടെന്നാണ്. ഏറ്റവുമൊടുവിൽ ചങ്ങനാശ്ശേരിയിൽ മന്നം ജയന്തിയാഘോഷങ്ങളുടെ ഉദ്ഘാടനം നടത്താനും തരൂരെത്തി. പാർട്ടി കേന്ദ്രങ്ങൾ ഈ സന്ദർശനങ്ങളോട് പ്രകടിപ്പിച്ച എതിർപ്പ് തരൂരിന്റെ പെരുമ വർധിപ്പിക്കുകയാണ് ചെയ്തത്. മുമ്പൊരിക്കൽ തരൂർ ഡൽഹി നായരാണെന്നാക്ഷേപിച്ച സുകുമാരൻ നായർ അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടുതന്നെ നേരത്തെ പറഞ്ഞതൊക്കെയും തിരുത്തി. തരൂർ വലിപ്പവും കഴിവുമുള്ളവനാണെന്നും ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ വരെ യോഗ്യനാണെന്നും സുകുമാരൻ നായർ പറഞ്ഞപ്പോൾ സദസിൽ വലിയ കൈയടി ഉയർന്നു. ഒപ്പം കോൺഗ്രസിൽ തലയുയർത്തി നിൽക്കുന്ന സ്വന്തം സമുദായത്തിൽ നിന്നു തന്നെയുള്ള നേതാക്കളെ അദ്ദേഹം അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്തു.


2026ൽ ആണ് ഇനി നിയമസഭ തെരഞ്ഞെടുപ്പുള്ളൂ എങ്കിലും സുകുമാരൻ നായരിലെ രാഷ്ട്രീയക്കാരൻ ലക്ഷ്യം മുന്നിൽ കണ്ട് നീട്ടിയെറിയുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഡൽഹിയിൽ കോൺഗ്രസിന്റെ എല്ലാ നിയന്ത്രണവും കൈയിൽവച്ചിരിക്കുന്ന കെ.സി വേണുഗോപാലും സുകുമാരൻ നായരുടെ ദൃഷ്ടിപഥത്തിൽ നായർ സമുദായക്കാരാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനുള്ള സ്വാഭാവിക അർഹത വി.ഡി സതീശനാണ്. പക്ഷേ ഒരു തവണ മുഖ്യമന്ത്രിയാവാനുള്ള യോഗ്യത തനിക്കുണ്ടെന്ന് രമേശ് ചെന്നിത്തല വിശ്വസിക്കുന്നു. കെ.സി വേണുഗോപാലിന്റെ അന്തിമ ലക്ഷ്യവും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം തന്നെ.


കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ വി.ഡി സതീശൻ തന്നോടൊപ്പം സംസാരിച്ചിരുന്നുവെന്നാണ് സുകുമാരൻ നായർ പറയുന്നത്. വോട്ടു ചോദിച്ച് സംഘടനാ നേതാക്കളുടെ തിണ്ണ നിരങ്ങാൻ തന്നെ കിട്ടില്ലെന്നതരത്തിൽ സതീശൻ പിന്നീട് നടത്തിയ പ്രസ്താവനയാണ് സുകുമാരൻ നായരെ ക്ഷുഭിതനാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കെ.പി.സി.സി അധ്യക്ഷപദം രാജിവച്ച് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനം സ്വീകരിച്ചിരുന്നു. ഇതിന് വഴിയൊരുക്കിയത് സുകുമാരൻ നായരായിരുന്നു. താക്കോൽ സ്ഥാനങ്ങളിൽ നായർ സമുദായത്തിൽ നിന്നുള്ളവർ വേണമെന്ന ആവശ്യം സുകുമാരൻ നായരാണ് നേതൃത്വത്തിനു മുന്നിൽവച്ചത്. ആഭ്യന്തര മന്ത്രിയായ ശേഷം രമേശ് ഇത് മറന്നുപ്രവർത്തിച്ചുവെന്നാണ് സുകുമാരൻ നായരുടെ അഭിപ്രായം. കെ.സി വേണുഗോപാലിനോട് അദ്ദേഹം അത്രകണ്ട് അടുപ്പം പുലർത്തിയിട്ടില്ല ഇതുവരെ.


കേരള രാഷ്ട്രീയത്തിൽ എൻ.എസ്.എസ് എക്കാലത്തും സ്വന്തമായി ഇടപെടൽ നടത്തിയിട്ടുണ്ട്. എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ ഐക്യ കേരളത്തിന്റെ ആദ്യ വർഷങ്ങളിൽ വലിയ രാഷ്ട്രീയം കളിച്ചു.1957 ൽ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രി സഭയ്‌ക്കെതിരേ കത്തോലിക്കാ സഭ നയിച്ച വിമോചന സമരത്തിന് മന്നം പിന്തുണ നൽകിയരുന്നു. ഇ.എം.എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലും റവന്യൂ മന്ത്രി കൊണ്ടുവന്ന കാർഷിക പരിഷ്‌കരണ ബില്ലുമാണ് കത്തോലിക്കാ നേതൃത്വത്തെ രോഷാകുലരാക്കിയത്. കാർഷിക പരിഷ്‌കരണ ബിൽ തന്റെ സമുദായത്തിലെ വൻ ഭൂവുടമകളെ ദോഷകരമായി ബാധിക്കുമെന്ന ചിന്ത മന്നത്തെയും വിമോചന സമരത്തോടടുപ്പിച്ചു. മുസ്‌ലിം ലീഗും ഈ സമരത്തോട് യോജിച്ചു. മന്നം പിന്തുണയുമായി എത്തിയതോടെയാണ് വിമോചന സമരത്തിന് ചൂടുപിടിച്ചത്. ഇ.എം.എസ് സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുകയും ചെയ്തു.


1960ൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസ്, പി.എസ്.പി, മുസ്‌ലിം ലീഗ് എന്നീ കക്ഷികളുടെ മുന്നണിയുണ്ടാക്കാനും മന്നം നേതൃത്വം നൽകി. മുന്നണി ജയിച്ചു വന്നപ്പോൾ പി.എസ്.പി നേതാവ് പട്ടം താണുപ്പിള്ള മുഖ്യമന്ത്രിയായി. മുസ്‌ലിം ലീഗിന് മന്ത്രി സ്ഥാനം നൽകില്ലെന്ന് കോൺഗ്രസ് ശഠിച്ചപ്പോൾ മന്നം ലീഗിന് വേണ്ടി വാദിച്ചു. അവസാനം നിയമസഭാ സ്പീക്കർ സ്ഥാനം ലീഗിന് കൊടുത്ത് തർക്കം അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാഷ്ട്രീയത്തിന് പിന്നാമ്പുറത്ത് ഒരു സമുദായരാഷ്ട്രീയം കടന്നുവന്നിരിക്കുന്നു. മുസ് ലിം ലീഗ് നേതൃത്വവുമായി ശശി തരൂരിന് നേരത്തെ നല്ല ബന്ധമുണ്ട്. കേരളത്തിൽ പലയിടത്തും പര്യടനം നടത്തിയ തരൂർ വിവിധ കേന്ദ്രങ്ങളിൽ ക്രിസ്ത്യൻ മേലധ്യക്ഷൻമാരുമായും സംഭാഷണം നടത്തി നല്ല ബന്ധം ഉറപ്പാക്കി. ഏറ്റവുമൊടുവിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെ ശശി തരൂർ സമുദായത്തിന്റെ പ്രിയ പുത്രനാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.


എപ്പോഴും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയരഹസ്യം ക്രിസ്ത്യൻ-നായർ-മുസ് ലിം സമുദായങ്ങളുടെ കൂട്ടായ്മയാണ്. 1969ൽ കെ. കരുണാകരനാണ് ഈ വഴിക്ക് മുന്നണിയുണ്ടാക്കി വിജയിച്ചത്. ഇടതുമുന്നണിയിലായിരുന്ന മുസ്‌ലിം ലീഗിനെയും സി.പി.ഐയെയുമെല്ലാം കൂടെക്കൂട്ടി മുന്നണി കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1995ൽ കെ. കരുണാകരനെ താഴെയിറക്കി എ.കെ ആന്റണി മുഖ്യമന്ത്രിയായതും ഇതേ സമവാക്യം ഉറപ്പാക്കിക്കൊണ്ടുതന്നെ, കരുണാകരനോടൊപ്പം നിന്ന മുസ് ലിം ലീഗിനെ ആദ്യം ഉമ്മൻ ചാണ്ടി കൂട്ടുപിടിച്ചു. പിന്നെ കേരളാ കോൺഗ്രസിനെയും. കെ.എം മാണിയും ടി.എൻ ജേക്കബും ആർ. ബാലകൃഷ്ണ പിള്ളയും ഉമ്മൻ ചാണ്ടിയോടൊപ്പം നിന്നു. അന്ന് എം.വി രാഘവന്റെ സി.എം.പി മാത്രമാണ് കരുണാകരനോടൊപ്പം ഉറച്ചുനിന്നത്. പിന്നെ എൻ.എസ്.എസ് എന്ന സംഘടനയും അതിന്റെ അന്നത്തെ ജനറൽ സെക്രട്ടറി പി.കെ നാരായണ പണിക്കരും. രാഷ്ട്രീയ മലക്കം മറിച്ചിലിൽ കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിച്ചു.


ഇപ്പോൾ എൻ.എസ്.എസ് വീണ്ടും രംഗത്ത്. എല്ലാ സമുദായങ്ങളുമായും നല്ല ബന്ധം പുലർത്തുന്ന നേതാവാണ് സുകുമാരൻ നായർ. ബി.ജെ.പിയുടെ സമ്മർദ തന്ത്രങ്ങൾക്ക് നിന്നുകൊടുക്കാനും അദ്ദേഹം തയാറല്ല. ശശി തരൂരിന് സമവാക്യങ്ങളൊക്കെയും അനുകൂലം. പക്ഷേ ഹൈക്കമാൻഡ്? അത് കെ.സി വേണുഗോപാലിന്റെ കൈപ്പിടിയിലാണ്. സമുദായ നേതാവിന്റെ പൂർണ പിന്തുണയുണ്ടെങ്കിലും തരൂരിന്റെ മുന്നോട്ടുള്ള വഴി അത്ര എളുപ്പമല്ല. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് പണ്ടു മന്നം പറഞ്ഞുവച്ചിട്ടുള്ള കാര്യം തരൂർ പറഞ്ഞത് ഓർക്കുക. സുകുമാരൻ നായരും ഇതു സമ്മതിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  25 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  25 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  25 days ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago