കോണ്‍ഗ്രസിലെ അനൈക്യം പരിഹരിക്കപ്പെടണം: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസില്‍ ഐക്യം അനിവാര്യമാണെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസും ലീഗുമായുളള ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ അനൈക്യമാണ് യു.ഡി.എഫില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.
അതിന് പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ വേണം. നിലവില്‍ യു.ഡി.എഫില്‍ ചില പോരായ്മകളുണ്ട്. ഇതിനു തിരുത്തല്‍ നടപടികള്‍ ആവശ്യമാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നീങ്ങണം. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഇനിയും ചര്‍ച്ചകളുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കും. 23ന് ഹൈക്കമാന്‍ഡുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പാര്‍ട്ടി പുനഃസംഘടന ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."