'ബി.ജെ.പി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു, എന്നാല്‍ ഇന്ത്യ സാഹോദര്യവും ഐക്യവുമാണ്' ഇത് പറയാനുള്ളതല്ല കേള്‍ക്കാനുള്ള യാത്രയെന്നും രാഹുല്‍ ഗാന്ധി
അമൃത്സര്‍: ഭാരത് ജോഡോ യാത്ര നടത്തുന്നത് ജനങ്ങളോട് പറയാനില്ലെന്നും അവരെ കേള്‍ക്കാനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. ഈ യാത്രയില്‍ ദീര്‍ഘമായ പ്രസംഗങ്ങള്‍ നടത്താറില്ല. രാവിലെ ആറു മണിക്ക് എഴുന്നേല്‍ക്കുകയും ഏകദേശം 25 കിലോമീറ്റര്‍ നടക്കുകയും ഏഴു മണിക്കൂര്‍ ജനങ്ങളെ കേള്‍ക്കുകയും ചെയ്യുന്നു. ശേഷം, 1015 മിനിറ്റ് കാഴ്ചകള്‍ സൂക്ഷിക്കുന്നു. ഈ യാത്രയുടെ ആത്മാവ് 'കേള്‍ക്കുക' എന്നതാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പഞ്ചാബിലെ പര്യടനത്തിന് തുടക്കം കുറിച്ച് ഫത്തേഗഡ് സാഹിബില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
ബി.ജെ.പി രാജ്യത്ത് വെറുപ്പും വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യ സാഹോദര്യവും ഐക്യവും ബഹുമാനവുമാണ്. അതുകൊണ്ട് ഈ യാത്ര വിജയകരമായത്- അദ്ദേഹം പറഞ്ഞു.
ഈ യാത്ര വിദ്വേഷം, അക്രമം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുകയും അതിനെതിരെ പോരാടുകയും ചെയ്യണമെന്ന് കരുതിയുള്ളതാണ്. ഒരു ജാതിയെ മറ്റൊന്നിനെതിരെയും ഒരു ഭാഷയെ മറ്റൊന്നിനെതിരെയും നിര്‍ത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്.
രാജ്യത്തിന്റെ അന്തരീക്ഷം അവര്‍ വഷളാക്കി. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വേറിട്ട പാതയാണ് രാജ്യത്തിന് കാണിച്ചു കൊടുക്കേണ്ടതെന്ന് തങ്ങള്‍ കരുതുന്നു. അതിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഞാന്‍ ഈ യാത്രയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. കര്‍ഷകരോടും വ്യാപാരികളോടും തൊഴിലാളികളോടും തൊഴിലില്ലാത്ത ചെറുപ്പക്കാരോടും ഞാന്‍ സംസാരിച്ചു- അദ്ദേഹം പറഞ്ഞു.
രാവിലെ ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് രാഹുല്‍ പഞ്ചാബ് പര്യടനത്തിന് തുടക്കം കുറിച്ചത്. ഹരിയാന പര്യടനം പൂര്‍ത്തിയാക്കി ഇന്നലെയാണ് പദയാത്ര പഞ്ചാബില്‍ പ്രവേശിച്ചത്. തുടര്‍ന്ന് രാഹുല്‍ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
ഏഴു ദിവസമാണ് സംസ്ഥാനത്ത് യാത്ര പര്യടനം നടത്തുന്നത്. യാത്രയുടെ ഭാഗമായി പത്താന്‍കോട്ടില്‍ മഹാറാലി സംഘടിപ്പിക്കും. തുടര്‍ന്ന് യാത്ര പത്താന്‍കോട്ടില്‍ നിന്നും മാധോപൂര്‍ വഴി ജമ്മു കശ്മീരില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കടന്നു പോയ സംസ്ഥാനങ്ങളില്‍ വലിയ വരവേല്‍പ്പാണ് ജോഡോ യാത്രക്ക് ലഭിച്ചത്.
#WATCH | Congress party's Bharat Jodo Yatra underway in Punjab's Fatehgarh Sahib pic.twitter.com/7YhW329i5B
— ANI (@ANI) January 11, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."