ശബരിമലയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത് പിണറായിയുടെ പിടിവാശി: തുടര്‍ഭരണമല്ല രാഷ്ട്രീയ വനവാസമാണ് പിണറായിക്ക് നല്‍കേണ്ടതെന്ന് എ.കെ ആന്റണി
തിരുവനന്തപുരം: അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി എന്നിവയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പിണറായി ഭരണത്തിന്റെ മുഖമുദ്രയെന്ന് എ.കെ ആന്റണി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ശൈലിയിലും ഭാഷയിലും മാറ്റം വന്നിരിക്കുന്നു.
എന്നാല്‍ ഒരു നിമിഷം എല്ലാവരും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിണറായി ഭരണത്തെക്കുറിച്ച് ഓര്‍ക്കണം. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമലയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ സര്‍ക്കാരിന് മാപ്പ് തരില്ല. ഇടത് സര്‍ക്കാരിന് തുടര്‍ഭരണമല്ല രാഷ്ട്രീയ വനവാസമാണ് നല്‍കേണ്ടതെന്നും എ.കെ ആന്റണി അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തില്‍ കോടതി വിധി വന്ന ശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കു എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. രാഷ്ട്രീയ കക്ഷികളുമായി, വിശ്വാസികളുമായി ചര്‍ച്ച നടത്തും. അല്ലാതെ എടുത്തുചാടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് എല്ലാം ചെയ്ത ദേവസ്വം മന്ത്രിയാകട്ടെ തെറ്റുപറ്റി ക്ഷമിക്കണം എന്നാണ് പറയുന്നതെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."