പട്ടികജാതി വകുപ്പിന്റെ അനാസ്ഥക്കെതിരേ വേട്ടുവ മഹാസഭ രംഗത്ത്
പാവറട്ടി: പട്ടികജാതി വകുപ്പിന്റെ അനാസ്ഥയില്‍ വീട് പണി പൂര്‍ത്തിയാക്കിയിട്ടും പണം ലഭിക്കാതെ ദുരിതത്തിലായവര്‍ക്കനുകൂലമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വേട്ടുവ മഹാസഭ ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നു. ഗ്രാമീണ മേഖലയില്‍ ദാരിദ്ര രേഖക്ക് താഴെയുള്ള പട്ടിക ജാതി സമുദായത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കി കൊണ്ട് അവരുടെ പാര്‍പ്പിട പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) ഭവന നിര്‍മാണം പഞ്ചായത്ത് വാര്‍ഡ് ഗ്രാമസഭാ ലിസ്റ്റ് പ്രകാരം സ്ത്രീ അംഗമായതിന്റെ പേരില്‍ ഗുണഭോക്താവായി തെരഞ്ഞെടുക്കുകയും പുതിയ വീട് വെക്കുന്നതിന് എഗ്രിമെന്റ് വെക്കുകയും ചെയ്ത ഗുണഭോക്താക്കളാണ് ദുരിതത്തിലായത്.
ഇന്ദിര ആവാസ് യോജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിഹിതം 70,000 രൂപയാണ്. എന്നാല്‍ കേരളത്തില്‍ യൂനിറ്റ് കോസ്റ്റ് പട്ടിക ജാതി ഗുണഭോക്താക്കള്‍ക്ക് മൂന്നുലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഉള്ളതും വര്‍ദ്ധിച്ച നിരക്ക് മൂലമുണ്ടായ സാമ്പത്തിക ബാധ്യതയില്‍ യൂനിറ്റ് ഒന്നിന് ഒരു ലക്ഷം രൂപ പട്ടിക ജാതി വകുപ്പും ബാക്കിയുള്ള തുക ഗ്രാമ- ബ്ലോക്ക് -ജില്ലാപഞ്ചായത്തുകള്‍ 25:40:35 എന്ന ആനുപാതത്തില്‍ വകയിരുത്തുന്നുണ്ട്. സര്‍ക്കാര്‍ ഉത്തര വുകള്‍ നിലനില്‍ക്കെ പണിപൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്ക് ഗ്രാമ- ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളും കേന്ദ്രവിഹിതവും മുഴുവന്‍ ലഭിച്ചു കഴിഞ്ഞു. എന്നാല്‍ നാളിതു വരെ ബാക്കി തുകയായ ഒരു ലക്ഷം രൂപ പട്ടിക ജാതി വകുപ്പ് നല്‍കാതെ ഗുണഭോക്താക്കളായ പട്ടികജാതിക്കാരേ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഉടന്‍ തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മന്ത്രിക്ക് നിവേദനം നല്‍കുന്നതിനും വേട്ടുവ മഹാസഭാ യോഗം തീരുമാനിച്ചു. കേരള വേട്ടുവാ മഹാസഭ ജില്ലാ പ്രസിഡന്റ് രവി ചെറാട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് മെമ്പര്‍ കൃഷ്ണന്‍ മങ്ങന്ത്ര, ശാഖ ഭാരവാഹികളായ വേലുക്കുട്ടി അപ്പനാത്ത്, സുനില്‍ചെറാട്ടി, എ.എസ് സജീവന്‍, ഷിജു പാവറട്ടി, ഇ.വി രാജന്‍, എം.എ വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."